LiveTV

Live

Kerala

കരുണ മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാമെന്ന് സുപ്രീം കോടതി

കരുണ മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാമെന്ന് സുപ്രീം കോടതി
Summary
ഡിസംബര്‍ ഏഴിന് കരുണ മാനേജ്മെന്‍റിന്‍റെ ഹരജിയില്‍ കോടതി അന്തിമ വാദം കേള്‍ക്കും.

കരുണ മെഡിക്കല്‍ കോളജിലെ 31 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കിയ ജെയിംസ് കമ്മറ്റിയുടെ നടപടിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിം കോടതിയുടെ ഉത്തരവ്. ഡിസംബര്‍ ഏഴിന് കരുണ മാനേജ്മെന്‍റിന്‍റെ ഹരജിയില്‍ കോടതി അന്തിമ വാദം കേള്‍ക്കും. അതുവരെ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാം. കരുണയുടെ പ്രവേശന നപടികളില്‍ ഗുരുതര ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതയില്‍ വാദിച്ചു.