LiveTV

Live

Kerala

ഗുണ്ടാ ആക്രമണ കേസ് പ്രതി കറുകപ്പള്ളി സിദ്ദീഖിനെതിരെ പരാതിയുമായി തലശ്ശേരി സ്വദേശിയും

Summary
പിണറായി വിജയനൊപ്പമുള്ള ഫോട്ടോ കാണിച്ച് 30 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

കൊച്ചിയിലെ ഗുണ്ടാ ആക്രമണ കേസ് പ്രതി കറുകപ്പള്ളി സിദ്ദീഖിനെതിരെ കൂടുതല്‍ പരാതികള്‍. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കേസ് ഒതുക്കി തീര്‍ത്തുവെന്നുമാണ് പുതിയ പരാതി. 2012 ല്‍ പാര്‍ട്ടി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

കൊച്ചിയില്‍ ബിസിനസ് ചെയ്തിരുന്ന തലശേരി സ്വദേശി നിസാര്‍ അഹമ്മദാണ് പുതിയ പരാതിയുമായി രംഗത്ത് വന്നത്. പിണറായി വിജയനൊപ്പമുള്ള ഫോട്ടോ കാണിച്ച് 30 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2012 ല്‍ പരാതി നല്‍കിയിരുന്നെന്നും പാര്‍ട്ടി നേതാക്കളും പൊലീസും ഒത്തുകളിച്ച് കേസ് ഒതുക്കിത്തീര്‍ത്തുമെന്നും പരാതിക്കാരന്‍ പറയുന്നു. കോടിയേരി ബാലകൃഷ്ണന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരെ അന്ന് തന്നെ വിവരം അറിയിച്ചിരുന്നതാണെന്നും പരാതിക്കാരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് സംരംഭക സാന്ദ്ര തോമസ് നല്‍കിയ പരാതിയില്‍ സിദ്ദീഖ് റിമാന്‍ഡിലാണ്. ഈ സാഹചര്യത്തിലാണ് പഴയ പരാതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിസാര്‍ അഹമ്മദ് സിറ്റി ടാസ്‌ക് പൊലീസിനെ സമീപിച്ചത്...