LiveTV

Live

Kerala

അടിസ്ഥാന സൌകര്യങ്ങളില്ലാതെ കട്ടപ്പന കെ.എസ്.ആര്‍.ടി.സി ഡിപ്പോ

അടിസ്ഥാന സൌകര്യങ്ങളില്ലാതെ കട്ടപ്പന കെ.എസ്.ആര്‍.ടി.സി ഡിപ്പോ
Summary
2006 ൽ ആണ് ഹൈറേഞ്ചിലെ യാത്രാ ക്ളേശം പരിഹരിക്കാന്‍ കട്ടപ്പനയില്‍ താല്‍കാലിക കെട്ടിടത്തില്‍ കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ തുടങ്ങിയത്

ഹൈറേഞ്ചിലെ യാത്രാക്ലേശത്തിന് പരിഹാരം കണ്ടെത്തുന്നതിനായാണ് കട്ടപ്പനയിൽ പ്രവര്‍ത്തനം ആരംഭിച്ച K.S.R.T.C ഡിപ്പോ പ്രവർത്തനം തുടങ്ങി 16 വർഷങ്ങൾ പിന്നിട്ടപ്പോഴും അടിസ്ഥാന സൌകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. ദിവസേന 51 ഷെഡ്യൂളുകളാണ് ഇവിടെ നിന്നു ഉള്ളതെങ്കിലും ജീവനക്കരില്ലാത്തതിനാല്‍ ഇതില്‍ പാതിമാത്രമാണ് പലപ്പോഴും നടക്കാറുള്ളൂ. എന്നിട്ടും കഴിഞ്ഞ വര്‍ഷം എറണാകുളം സോണിനു കീഴില്‍ മികച്ചകളക്ഷന്‍ റിക്കോര്‍ഡ് കട്ടപ്പന ഡിപ്പോയ്ക്ക് ആയിരുന്നു.

2006 ൽ ആണ് ഹൈറേഞ്ചിലെ യാത്രാ ക്ളേശം പരിഹരിക്കാന്‍ കട്ടപ്പനയില്‍ താല്‍കാലിക കെട്ടിടത്തില്‍ കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ തുടങ്ങിയത്. പിന്നീട് ജീവനക്കാർക്ക് വിശ്രമമുറിയും ടിക്കറ്റിംഗ് ഓഫീസുകളുമെല്ലാം ആവശ്യമായി വന്നപ്പോൾ ഷീറ്റു മേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ചുനീക്കി കോൺക്രീറ്റ് ചെയ്ത് ഇരുനിലയാക്കി വിപുലീകരിച്ചു.

എന്നാൽ കൃത്യമായ അടിത്തറയില്ലാതെ നിർമ്മിച്ച കെട്ടിടം ഏതു നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലാണ്. സ്റ്റേഷൻ മാസ്റ്ററും, ഓഫീസ് സ്റ്റാഫുകളും അടക്കം 292 ജീവനക്കാർ ഡിപ്പോയിൽ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാർ വിശ്രമിക്കുന്നതാകട്ടെ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഈ കെട്ടിടത്തിൽ തന്നെ.

30 മെക്കാനിക്കൽ ജീവനക്കാർ വേണ്ടിടത്ത് ഇപ്പോൾ ഉള്ളത് 18 ജീവനക്കാർ മാത്രം. ഇതിനു പുറമേ 42 ഡ്രൈവർമാരുടെയും 39 കണ്ടക്ടർമാരുടെയും ഒഴിവുകൾ നികത്താനായിട്ടില്ല. സംസ്ഥാനത്തെ മാതൃകാ ഡിപ്പോകളാക്കി ഉയർത്താൻ തിരഞ്ഞെടുക്കപ്പെട്ടവയിൽ കട്ടപ്പന ഡിപ്പോയും ഉൾപ്പെട്ടിരുന്നു. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിധിയും ജീവനക്കാരുടെ കുറവും കട്ടപ്പന KSRTC സിപ്പോയുടെ വികസനത്തിന് വിലങ്ങുതടിയാകുന്നു. കഴിഞ്ഞ വര്‍ഷം എറണാകുളം സോണിനു കീഴിൽ റെക്കോർഡ് കളക്ഷൻ നേടിയതും ഈ ഡിപ്പോ തന്നെ. ചെളി നിറഞ്ഞ പാർക്കിംഗ് ഗ്രൗണ്ടും തകർന്നു വീഴാന്‍ നില്‍ക്കുന്ന കെട്ടിടവുമെല്ലാം ഡിപ്പോയുടെ ശോചനീയാവസ്ഥയ്ക്ക് ആക്കം കൂട്ടുന്നു.