LiveTV

Live

Kerala

കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം

കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം
Summary
നൂറ്റമ്പതോളം കുട്ടികള്‍ക്കാണ് വലിയ മെത്രാപ്പൊലീത്ത ആദ്യാക്ഷരം പകര്‍ന്നത്

പത്തനംതിട്ട മാരാമണ്‍ എംറ്റിഎല്‍പി സ്‌കൂളില്‍ മാര്‍ത്തോമ്മ സഭാ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത കുരുന്നുകളെ എഴുത്തിനിരുത്തി. നൂറ്റമ്പതോളം കുട്ടികള്‍ക്കാണ് വലിയ മെത്രാപ്പൊലീത്ത ആദ്യാക്ഷരം പകര്‍ന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തി. മസ്കത്ത് കലാമണ്ഡലത്തില്‍ നടത്തിയ വിദ്യാരംഭത്തിലും നിരവധി പേര്‍ പങ്കെടുത്തു.