LiveTV

Live

Kerala

മാല്‍കോടെക്സ് എംഡിയെ നിയമിച്ചത് യോഗ്യതകള്‍ പരിഗണിക്കാതെ

മാല്‍കോടെക്സ് എംഡിയെ നിയമിച്ചത് യോഗ്യതകള്‍ പരിഗണിക്കാതെ
Summary
റിയാബിന്റെ ഉത്തരവ് നിയമനത്തില്‍ പരിഗണിച്ചില്ല

വ്യവസായ വകുപ്പിന് കീഴിലെ മലപ്പുറം ആതവനാട് സ്പിന്നിംഗ് മില്ലിന്റെ പുതിയ എം ഡിക്ക് മതിയായ യോഗ്യതയില്ലെന്ന് പരാതി. റിയാബ് നിശ്ചയിച്ച യോഗ്യതയില്ലാതെയാണ് കെ ശശീന്ദ്രനെ മാല്‍കോ ടെക്സ് കോ-ഓപ്പറേറ്റീസ് സ്‌‌‌‌‌പിന്നിങ് മില്‍ എംഡിയായി നിയമിച്ചതെന്നാണ് ആരോപണം.

മാല്‍കോടെക്സില്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് മുന്‍ എം.ഡി ഡോ.എസ് ഷാനവാസിനെ സസ്പന്‍റ് ചെയ്തതിനെ തുടര്‍ന്നാണ് കെ.ശശീന്ദ്രനെ എം ഡിയായി നിയമിച്ചത്. രാഷ്ട്രീയ നിയമനമാണ് നടത്തിയതെന്ന് ആരോപണമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ എം.ഡിമാരെ നിയമിക്കുന്നതിനായി റിയാബ് പുറപെടുവിച്ച പുതിയ ഉത്തരവ് പ്രകാരം എജിനിയറിങ്ങ് ബിരുദം അല്ലെങ്കില്‍, എം.ബി.എ ആവശ്യമാണ്. എന്നാല്‍ പുതിയ എം.ഡിക്ക് ടെക്സ്റ്റെയില്‍സ് ടെക്നോളജിയില്‍ ഡിപ്ലോമയും ബി.ബി.എ ബിരുദവും മാത്രമാണുള്ളത്.

എം.ഡി സ്ഥാനത്തുള്ളവര്‍ ‍45 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായം ഉളളവരായിരിക്കണമെന്നാണ് നിബന്ധന. എന്നാല്‍ കെ.ശശീന്ദ്രന് 56 വയസ്സുണ്ട്. തനിക്ക് എം.ഡിയുടെ താല്‍കാലിക ചുമതലയാണ് ഉളളതെന്നാണ് കെ ശശീന്ദ്രന്റെ വിശദീകരണം. വൈദ്യുതി ബില്ല് അടക്കാത്തതിന്റെ പേരില്‍ വൈദ്യുതി വിഛേദിച്ചതിനെതുടര്‍ന്ന് അടഞ്ഞുകിടക്കുന്ന തൃശ്ശൂര്‍ സ്പിന്നിങ് മില്ലിന്റെ എംഡിയായിരുന്നു ശശീന്ദ്രന്‍.