LiveTV

Live

Kerala

സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത്

സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത്
Summary
പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പങ്കെടുക്കുന്നുണ്ട്.

സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് ചേരും. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കുന്ന കമ്മീഷനുകളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തും. സ്വാശ്രയ ഫീസ് വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധങ്ങളില്‍ സര്‍ക്കാര്‍ നിലപാടും യോഗത്തിന്റെ പരിഗണനയിലെത്തും. കൊല്‍ക്കത്ത പ്ലീന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പങ്കെടുക്കുന്നുണ്ട്.