LiveTV

Live

Kerala

കൊച്ചി-റിയാദ് സൌദി എയര്‍ലൈന്‍സ് മുന്നറിയിപ്പില്ലാതെ സമയം മാറ്റി; യാത്രക്കാര്‍ വലഞ്ഞു

കൊച്ചി-റിയാദ് സൌദി എയര്‍ലൈന്‍സ് മുന്നറിയിപ്പില്ലാതെ സമയം മാറ്റി; യാത്രക്കാര്‍ വലഞ്ഞു
Summary
പൊതുപണിമുടക്കായതിനാല്‍ യാത്രക്കാരിലധികവും ഇന്നലെ രാത്രിയോ ഇന്ന് പുലര്‍ച്ചയോ എത്തിയവരാണ്

കൊച്ചി-റിയാദ് സൌദി എയര്‍ലൈന്‍സ് മുന്നറിയിപ്പില്ലാതെ സമയം മാറ്റിയത് യാത്രക്കാരെ വലച്ചു. ഇന്ന് ഉച്ചക്ക് 12.5ന് പുറപ്പെടേണ്ടിയിരുന്ന വിമാനം നാളെ പുലര്‍ച്ചെയേ പുറപ്പെടൂ എന്ന് അറിയിച്ചതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്.

പൊതുപണിമുടക്കായതിനാല്‍ യാത്രക്കാരിലധികവും ഇന്നലെ രാത്രിയോ ഇന്ന് പുലര്‍ച്ചയോ എത്തിയവരാണ്. തിരുവനന്തപുരത്ത് നിന്ന് എത്തിയവരും മലപ്പുറത്തുള്ളവരും പൂനയില്‍ നിന്നും വന്നവരുമുണ്ട് കൂട്ടത്തില്‍.

അപ്രതീക്ഷിതമായി വന്ന സാങ്കേതിക പ്രശ്നമാണ് വിമാനം സമയം മാറ്റാന്‍ കാരണമെന്ന് സിയാല്‍ പി ആര്‍ ജയന്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യം യാത്രക്കാരെ അറിയിക്കാന്‍ വൈകിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.

ബോര്‍ഡിങ് പാസ് നല്‍കിയവര്‍ക്ക് എയര്‍ലൈന്‍സ് അധികൃതര്‍ താമസ സൌകര്യം ഒരുക്കിയിട്ടുണ്ട്

റിയാദ് കൊച്ചി സൌദി എയര്‍ലൈന്‍സ് വിമാനവും വൈകുന്നു. ഇന്ന് പുലര്‍ച്ചെ പ്രാദേശിക സമയം 3.30ക്ക് പുറപ്പെടേണ്ട വിമാനം ഇതുവരേയും പുറപ്പെട്ടിട്ടില്ല.