LiveTV

Live

Kerala

12 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം

Summary
ലാന്റ് റവന്യൂ കമ്മീഷണറായിരുന്ന എം സി മോഹന്‍ദാസിനെ മാറ്റി പകരം എ ടി ജയിംസിനെ നിയമിച്ചു.

12 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം. ലാന്റ് റവന്യൂ കമ്മീഷണറായിരുന്ന എം സി മോഹന്‍ദാസിനെ മാറ്റി പകരം എ ടി ജയിംസിനെ നിയമിച്ചു. കെ എന്‍ സതീഷാണ് പുതിയ ഹൌസിങ് കമ്മീഷണര്‍. കെടിഡിസി എംഡിയായി ഡി ബാലമുരളിയെയും എസ്‍സി എസ്ടി ഡയറക്ടറായി അലി അസ്ഗര്‍ പാഷയയെും നിയമിച്ചു. മിനി ആന്റണിയാണ് പുതിയ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.