LiveTV

Live

Kerala

ബാലകൃഷ്ണപിള്ളയുടെ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം: പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ബാലകൃഷ്ണപിള്ളയുടെ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം: പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Summary
ആര്‍ ബാലകൃഷ്ണപിളളയുടെ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശത്തില്‍ പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറായി

ആര്‍ ബാലകൃഷ്ണപിളളയുടെ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശത്തില്‍ പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറായി. അന്വേഷണ ഉദ്യോഗസ്ഥനായ പുനലൂര്‍ ഡിവൈഎസ്പി ഷാനവാസ് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് രാവിലെ കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗത്തിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന് ഒപ്പം ആര്‍ ബാലകൃഷ്ണ പിള്ളയുടെ പ്രസംഗത്തിന്റെ ശബ്ദരേഖയും എസ്പിക്ക് സമര്‍പ്പിച്ചിടുണ്ട്. റിപ്പോര്‍ട്ടില്‍ പിളളയ്‌ക്കെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ് വിവരം.