LiveTV

Live

Kerala

വി.എസ് സുനില്‍കുമാറിനായി തൃശ്ശൂരില്‍ സാംസ്കാരിക കൂട്ടായ്മ

വി.എസ് സുനില്‍കുമാറിനായി തൃശ്ശൂരില്‍ സാംസ്കാരിക കൂട്ടായ്മ
Summary
കേരളവര്‍മ്മയിലെ പൂര്‍വ്വ വിദ്യാര്‍ഥികളും അദ്ധ്യാപകരും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി സംവിധായകന്‍‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. 

വി.എസ് സുനില്‍കുമാറിനായി തൃശ്ശൂരില്‍ സാംസ്കാരിക കൂട്ടായ്മ. കേരളവര്‍മ്മയിലെ പൂര്‍വ്വ വിദ്യാര്‍ഥികളും അദ്ധ്യാപകരും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി സംവിധായകന്‍‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. കലാമണ്ഢലം ഗോപി , കഥാകൃത്ത് വൈശാഖന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാഷ്ട്രീയ വേദികളില്‍ പതിവില്ലാത്ത സത്യന്‍ അന്തിക്കാട് ഐക്യദാര്‍ഢ്യവുമായെത്തിയത് ആവേശമായി. തുടര്‍ന്ന് കലാമണ്ഢലം ഗോപി, നടന്‍ ഇര്‍ഷാദും കഥാകൃത്ത് വൈശാഖനും ആശംസകളറിയിച്ചു. കേരളവര്‍മ്മയിലെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനാനുഭവമാണ് തന്‍റെ എക്കാലത്തെയും ഊര്‍ജ്ജമെന്ന് വി.എസ് സുനില്‍ കുമാര്‍‍.