LiveTV

Live

Kerala

ജന്‍മദിനാഘോഷം; തച്ചങ്കരി ഖേദം പ്രകടിപ്പിച്ചു

Summary
ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു ഖേദപ്രകടനം

സംസ്ഥാനത്തെ ആര്‍ ടി ഒ ഓഫീസുകളില്‍ തന്റെ ജന്മദിനത്തിന് ലഡുവിതരണം ചെയ്യാനാവശ്യപ്പെട്ട നടപടിയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി മാപ്പു പറഞ്ഞു. നടപടി മുതലാളിത്ത സ്വഭാവമുള്ള ഉദ്യോഗസ്ഥന്റെ കുറുന്പുകാട്ടലായി വ്യാഖ്യാനിക്കപ്പെടാമെന്ന് മുഖ്യമന്ത്രിയടക്കമുള്ളവര്‍ അറിയിച്ച സാഹചര്യത്തിലാണ് ഖേദപ്രകടനമെന്ന് തച്ചങ്കരി പറഞ്ഞു. കോഴിക്കോട് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പങ്കെടുത്ത പരിപാടിയിലാണ് ടോമിന്‍ ജെ തച്ചങ്കരി ഖേദപ്രകടനം നടത്തിയത്. ഖേദം പ്രകടിപ്പിച്ചത് നന്നായെന്നും മുഖ്യമന്ത്രിയുടെ ഉപദേശം ലഭിച്ച ശേഷം കമ്മീഷണറര്‍ക്കെതിരായ നടപടി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.