LiveTV

Live

Kerala

നെഹ്റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപിക്കുന്ന വിദ്യാര്‍ഥിയുടെ മൊഴി പുറത്ത്

Summary
ജനനേന്ദ്രിയത്തില്‍ ഇടിച്ച് നിലത്ത് വീഴ്ത്തുകയും തുടര്‍ന്ന് ചവിട്ടുകയും ചെയ്തായാണ് ലക്കിടി നെഹ്റു അക്കാദമി ലോ കോളേജ് വിദ്യാര്‍ഥി ആയിരുന്ന ഷഹീര്‍ ഷൌക്കത്തലിയുടെ മൊഴി

പാമ്പാടി നെഹ്റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് ക്രൂരമായി മര്‍ദ്ധിച്ചതായി ആരോപിക്കുന്ന വിദ്യാര്‍ഥിയുടെ മൊഴി പുറത്ത്. ജനനേന്ദ്രിയത്തില്‍ ഇടിച്ച് നിലത്ത് വീഴ്‍ത്തുകയും തുടര്‍ന്ന് ചവിട്ടുകയും ചെയ്തതായാണ് ലക്കിടി നെഹ്റു അക്കാദമി ലോ കോളേജ് വിദ്യാര്‍ഥി ആയിരുന്ന ഷഹീര്‍ ഷൌക്കത്തലിയുടെ മൊഴി. മുഖ്യമന്ത്രിയുടെ സുതാര്യ കേരളം ഗ്രിവെന്‍സ് സെല്ലില്‍ പരാതി നല്‍കിയതിനായിരുന്നു മര്‍ദ്ദനമെന്നും വിദ്യാര്‍ഥിയുടെ മൊഴിയിലുണ്ട്. മൊഴി പകര്‍പ്പും എഫ്ഐആറും മീഡിയവണിന് ലഭിച്ചു.