LiveTV

Live

Kerala

2000 പൂക്കങ്ങളൊരുക്കി കോഴിക്കോട് കുടുംബശ്രീ ലിംക ബുക്കില്‍

2000 പൂക്കങ്ങളൊരുക്കി കോഴിക്കോട് കുടുംബശ്രീ ലിംക ബുക്കില്‍
Summary
രാവിലെ 10.45 മുതല്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൌണ്ടിലായിരുന്നു സ്നേഹപാലിക എന്ന് പേരിട്ട മത്സരം

രണ്ടായിരം പൂക്കളങ്ങങ്ങള്‍ തീര്‍ത്ത് കോഴിക്കോട് നടന്ന മല്‍സരം വിസ്മയക്കാഴ്ചയായി. കോഴിക്കോട് കോര്‍പറേഷനിലെ രണ്ടായിരം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്ള പതിനായിരം പേര്‍ ചേര്‍ന്നാണ് സ്നേഹപാലിക എന്ന പേരില്‍ പൂക്കളങ്ങള്‍ ഒരുക്കിയത്. ഏറ്റവുമധികം പൂക്കളങ്ങള്‍ തീര്‍ത്തതിനുള്ള ലിംക ബുക്ക് ഓഫ് റെക്കോര്‍ഡും മത്സരം സ്വന്തമാക്കി.

മലബാര്‍ ക്രിസ്ത്യന്‍‌ കോളജ് ഗ്രൊണ്ടില്‍ അറുപതിനായിരം ചതുരശ്ര അടിയില്‍ ഒരുക്കിയ വേദിയിലായിരുന്നു മത്സരം‍. പതിനായിരം പേര്‍ രണ്ടുമണിക്കൂര്‍ ഒന്നിച്ചിരുന്ന് പൂക്കള്‍ ചേര്‍ത്തുവച്ചപ്പോള്‍ വിരിഞ്ഞത് രണ്ടായിരത്തി ഇരുപത്തിയൊന്ന് പൂക്കളങ്ങള്‍. ഒടുവില്‍ മത്സരം റെക്കോര്‍ഡുകളുടെ ലിംക ബുക്കിലും ഇടം പിടിച്ചു. മികച്ച പൂക്കളങ്ങള്‍ ഒരുക്കിയ മൂന്ന് ടീമുകള്‍ക്ക് സ്വര്‍ണമെഡലുകള്‍ സമ്മാനമായി നല്‍കി.