LiveTV

Live

Kerala

പൂവരണി പീഡനക്കേസില്‍ ഒന്നാം പ്രതിക്ക് 18 വര്‍ഷം തടവും നാലു ലക്ഷം രൂപ പിഴയും

പൂവരണി പീഡനക്കേസില്‍ ഒന്നാം പ്രതിക്ക് 18 വര്‍ഷം തടവും നാലു ലക്ഷം രൂപ പിഴയും
Summary
2,3,5 പ്രതികള്‍ക്ക് ‍ ആറു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

പൂവരണി പീഡനക്കേസില്‍ ഒന്നാം പ്രതിയും ഇരയുടെ ബന്ധുവുമായ ലിസിക്ക് 18 വര്‍ഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മറ്റ് മൂന്ന് പ്രതികള്‍ക്ക് ആറു വര്‍ഷം തടവും പിഴയും, രണ്ട്പ്രതികള്‍ക്ക് നാല് വര്‍ഷം തടവും പിഴയുമാണ് കോട്ടയം അഡീഷണല്‍ ഡിസ്ട്രിക് ആന്റ് സെഷന്‍സ് കോടതി വിധിച്ചത്.

പ്രായാപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, മാനഭംഗം, പണത്തിനായി വില്‍പ്പന നടത്തല്‍,‍ ഗൂഢാലോചന എന്നീ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പൂവരണി പീഡനക്കേസിലെ 6 പ്രതികളടക്കും കോടതി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കോട്ടയം അയര്‍കുന്നം സ്വദേശി ലിസി റോയിക്ക് 25 വര്‍ഷം തടവും നാല് ലക്ഷം രൂപ പിഴയും ചുമത്തിയെങ്കിലും ഒരുമിച്ചനുഭവിക്കേണ്ടതിനാല്‍ ഏഴ് വര്‍ഷം കഠിന തടവാണ് അനുഭവിക്കേണ്ടത്. 2,3,5 പ്രതികളായ തീക്കോയി സ്വദേശി ജോമിനി, അയര്‍ക്കുന്നം സ്വദേശി ജ്യോതിഷ്, കൊല്ലം തൃക്കരുവ സ്വദേശി സതീഷ്കുമാര്‍ എന്നിവര്‍ക്ക് ആറു വര്‍ഷം തടവും ഒരു ലക്ഷം പിഴയുമാണ് ഒടുക്കേണ്ടത്. കേസിലെ നാല് ആറ് പ്രതികളായ പൂഞ്ഞാര്‍ സ്വദേശിനി തങ്കമണി, തൃശൂര്‍ സ്വദേശിനി രാഖി എന്നിവര്‍ക്ക് നാല് വര്‍ഷം കഠിന തടവും നാല്‍പതിനായിരവും 35000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. കേസില്‍ അഞ്ച് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ ഇന്നലെ കോടതി വെറുതെവിട്ടിരുന്നു. 10ാം പ്രതി ഉല്ലാസ് കുമാര്‍ വിചാരണ വേളയില്‍ ആത്മഹത്യ ചെയ്തിരുന്നു. 127 സാക്ഷികളെയാണ് വിചാരണ വേളയില്‍ കോടതി വിസ്തരിച്ചത്. സാക്ഷികളില്‍ ചിലര്‍ കൂറുമാറിയത് തിരിച്ചടിയായെന്നും എന്നാല്‍ വിധി സമൂഹത്തിനുള്ള സന്ദേശമാണെന്നും സ്പെഷ്യല്‍ പബ്ലിക്പ്രോസിക്യൂട്ടര്‍ എന്‍ഗോപാലകൃഷ്ണന്‍ പറഞ്ഞു. 2007 ഓഗസ്റ്റ് മുതല്‍ 2008 വരെയുള്ള കാലത്താണ് കേസിനാസ്പദമായ സംഭവം.

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പ്രതികള്‍ വിവിധ ഇടങ്ങളില്‍ വെച്ച് പീഡിപ്പിക്കാന്‍ അവസരമുണ്ടാക്കി കൊടുത്തുവെന്നാണ് കേസ്. പീഡനത്തിനിരയായ പെണ്‍കുട്ടി എയ്ഡ്സ് രോഗ ബാധയെ തുടര്‍ന്ന് 2008ല്‍ തേനി മെഡിക്കല്‍ കോളജില്‍ വെച്ച് മരിക്കുകയായിരുന്നു.