LiveTV

Live

Kerala

കേരള ഭരണ സര്‍വീസില്‍ സ്ഥാനക്കയറ്റത്തിലൂടെ നിയമിക്കപ്പെടുന്നവര്‍ക്കും സംവരണം നല്‍കാം

കേരള ഭരണ സര്‍വീസില്‍ സ്ഥാനക്കയറ്റത്തിലൂടെ നിയമിക്കപ്പെടുന്നവര്‍ക്കും സംവരണം നല്‍കാം
Summary
സംവരണ വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ സ്ഥാനക്കയറ്റത്തിലും സംവരണം നല്‍കാം

കേരള ഭരണ സര്‍വീസില്‍ സ്ഥാനക്കയറ്റത്തിലൂടെ നിയമിക്കപ്പെടുന്നവര്‍ക്കും സംവരണം നല്‍കുന്നതിന് തടസമില്ലെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലും നിയമസെക്രട്ടറിയുമാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. സംവരണ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രതിനിധ്യം ഇല്ലെങ്കില്‍ സംവരണം നല്‍കിയാല്‍ മതിയെന്നും എ.ജി സര്‍ക്കാരിന് ഉപദേശം നല്‍കി. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

2012 കൊണ്ടു വന്ന ഭേദഗതിയിലൂടെയും 16 4 എ വകുപ്പ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. സ്ഥാനക്കയറ്റത്തിലും സംവരണമാകാമെന്നാണ് ഈ അനുഛേദത്തില്‍ വ്യക്തമാക്കുന്നത്. സംവരണ വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ സ്ഥാനക്കയറ്റത്തിലും സംവരണം നല്‍കാം. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരള ഭരണ സര്‍വീസില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിരിക്കുന്ന മൂന്നില്‍ രണ്ട് തസ്തികകളില്‍ സംവരണം നല്‍കുന്നതില്‍ നിയമതടസമില്ലെന്നാണ് നിയമസെക്രട്ടറി ബി ജി ഹരീന്ദ്രനാഥും അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര പ്രസാദും നിയോപദേശങ്ങളില്‍ വ്യക്തമാക്കുന്നത്. കെ.എ.എസിലെ മൂന്നില്‍ രണ്ട് തസ്തികകളും സ്ഥാനക്കയറ്റത്തിന്‍റ രീതിയിലായതിനാല്‍ അവയില്‍ സംവരണം നല്‍കുന്നത് ഇരട്ട സംവരണമായി മാറുമെന്ന് സര്‍ക്കാര‍് വിശദീകരിച്ചിരുന്നു. സ്ഥാനക്കയറ്റത്തില്‍ സമവരണമാകാമെന്ന നിയമോപദേശം പൂര്‍ണ സംവരണ നല്‍കാതിരിക്കാന്‍ സര്‍ക്കാര‍് നിരത്തുന്ന വാദങ്ങളെ തള്ളിക്കളയുന്നതാണ്.

എന്നാല്‍ അര്‍ഹമായ പ്രാതനിധ്യം ഇല്ലെന്ന സര്‍ക്കാര്‍ ബോധ്യപ്പെട്ടാല്‍ എന്ന് കൂടി ഭരണഘടനാ അനുഛേദത്തില്‍ പറയുന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നാണ് നിയമസെക്രട്ടറിയും എ ജിയും പറയുന്നത്. നേരിട്ട് നിയമനം നടക്കുന്ന മൂന്നിലൊന്ന് നിയമനങ്ങളില്‍ മാത്രമാണ് കെ.എ.എസ് ചട്ടം പ്രകാരം സംവരണം മുള്ളത്. ഈ നിലപാടിനെതിരെ സംവരണ വിഭാഗങ്ങള്‍ രംഗത്ത് വരികയും നിയമസഭക്കകത്തും പുറത്തും പ്രക്ഷോഭം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് എ.ജിയുടെ നിയമോപദേശം തേടാന്‍ സര്‍ക്കാര‍് തീരുമാനിച്ചത്.