LiveTV

Live

Kerala

സമ്പൂര്‍ണ നീന്തല്‍ ഗ്രാമമാകാനൊരുങ്ങി തോട്ടുമുഖം

സമ്പൂര്‍ണ നീന്തല്‍ ഗ്രാമമാകാനൊരുങ്ങി തോട്ടുമുഖം
Summary
കടവുകളില്‍ അപകടമരണങ്ങള്‍ പതിവായപ്പോള്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമായിരുന്നു നീന്തലറിയാത്തതിന്റെ പേരില്‍ ഇനിയൊരു ദുരന്തം ആവര്‍ത്തിക്കരുതെന്ന്.

സമ്പൂര്‍ണ നീന്തല്‍ ഗ്രാമമാകാനുളള പരിശ്രമത്തിലാണ് എറണാകുളത്തെ തോട്ടുമുഖം ഗ്രാമം. പെരിയാറിന് കുറുകെ നീന്തിക്കയറാന്‍ ഇവിടുത്തെ കുട്ടികള്‍ റെഡിയാണ്. ആറുവര്‍ഷത്തിനിടെ 300 കുട്ടികളാണ് ഇവിടെ നീന്തല്‍ പഠിച്ചത്.

കടവുകളില്‍ അപകടമരണങ്ങള്‍ പതിവായപ്പോള്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമായിരുന്നു നീന്തലറിയാത്തതിന്റെ പേരില്‍ ഇനിയൊരു ദുരന്തം ആവര്‍ത്തിക്കരുതെന്ന്. ആലുവ തോട്ടുമുഖം റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു നീന്തല്‍ പരിശീലനം.

ആറുവര്‍ഷത്തിനിടെ അഞ്ച് വയസിനും 16 വയസിനും ഇടയിലുള്ള 300 കുട്ടികള്‍ നീന്തല്‍ പഠിച്ചു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഐഷയും അമീനയും ഇപ്പോള്‍ പെരിയാറിന് കുറുകെ നീന്തി കടക്കും. വേനലവധിക്കാലത്ത് നീന്തല്‍ പഠിക്കാന്‍ കൂടുതല്‍പേരെത്തും. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുമുണ്ട്. ഇക്കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ആലുവ എംഎല്‍ എ അന്‍വര്‍ സാദത്താണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.