LiveTV

Live

Kerala

യുവതിയെ ചുട്ടു കൊന്ന സംഭവം; ജനം കാഴ്ചക്കാരായി നിന്നിട്ടില്ലെന്ന് പൊലീസ്

യുവതിയെ ചുട്ടു കൊന്ന സംഭവം; ജനം കാഴ്ചക്കാരായി നിന്നിട്ടില്ലെന്ന് പൊലീസ്
Summary
24 മണിക്കൂറിനകം പ്രതി വിരാജിനെ പിടികൂടുമെന്നും റൂറല്‍ എസ് പി യതീഷ് ചന്ദ്ര പറഞ്ഞു

തൃശൂരില്‍ ഭാര്യയെ ഭര്‍ത്താവ്‍ തീ കൊളുത്തിയപ്പോള്‍ ജനക്കൂട്ടം കാഴ്ചക്കാരായി നോക്കിനിന്നിട്ടില്ലെന്ന് പൊലീസ്. കേസിലെ പ്രതി വിരാജിനായി വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.പ്രതിയുള്ള സ്ഥലം തിരിച്ചറിഞ്ഞതായി റൂറല്‍ എസ്പി യതീഷ് ചന്ദ്ര അറിയിച്ചു.

യുവതിയെ ഭര്‍ത്താവ് വിരാജ് തീ കൊളുത്തിയപ്പോള്‍ ജനക്കൂട്ടം കാഴ്ചക്കാരായി നിന്നെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് റൂറല്‍ എസ്പി അറിയിച്ചു. പ്രതിക്കായുള്ള അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പ്രതിയുടെ ബാഗില്‍ നിന്നും ഒരു കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാര്യ ജീതുവുമായി അകന്ന് കഴിയുന്നതിനാല്‍ മരിക്കാന്‍ പോകുകയാണെന്ന് ഈ കത്തില്‍ വിരാജ് എഴുതിയിട്ടുണ്ട്.