LiveTV

Live

Kerala

മോദിക്ക് കെവി തോമസിന്‍റെ സ്തുതിപാടല്‍; വിശദീകരണം ചോദിച്ചു, ഇംഗ്ലീഷ് പ്രസംഗം മാധ്യമങ്ങള്‍ക്ക് മനസിലായില്ലെന്ന് തോമസ്

മോദിക്ക് കെവി തോമസിന്‍റെ സ്തുതിപാടല്‍; വിശദീകരണം ചോദിച്ചു, ഇംഗ്ലീഷ് പ്രസംഗം മാധ്യമങ്ങള്‍ക്ക് മനസിലായില്ലെന്ന് തോമസ്
Summary
അതിനിടെ ഇംഗ്ലീഷിലുള്ള പ്രസംഗം തെറ്റായ രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് കെവി തോമസ് വിശദീകരണക്കുറിപ്പിറക്കി.

മോദിയെ പുകഴ്ത്തിയ കെവി തോമസ് എംപിയോട് കോണ്‍ഗ്രസ് വിശദീകരണം ചോദിച്ചു. കെപിസിസി പ്രസിഡന്‍റ് എംഎം ഹസനാണ് കെവി തോമസിന്‍റെ മോദി സ്തുതിയില്‍ വിശദീകരണം തേടിയത്. അതിനിടെ ഇംഗ്ലീഷിലുള്ള പ്രസംഗം തെറ്റായ രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് കെവി തോമസ് വിശദീകരണക്കുറിപ്പിറക്കി.

മോദിക്ക് കെവി തോമസിന്‍റെ സ്തുതിപാടല്‍; വിശദീകരണം ചോദിച്ചു, ഇംഗ്ലീഷ് പ്രസംഗം മാധ്യമങ്ങള്‍ക്ക് മനസിലായില്ലെന്ന് തോമസ്

തീരുമാനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന നേതാവാണ് മോദി. നോട്ട് നിരോധത്തില്‍ ഡിസംബര്‍ 31 ന് മുമ്പ് എല്ലാം ശരിയാകുമെന്ന മോദിയുടെ ഉറപ്പ് ശരിയായി. എല്ലാ പ്രശ്നങ്ങളെയും സവിശേഷമായ മാനേജിങ് സ്കില്‍ ഉപയോഗിച്ച് കൈകാര്യം ചെയ്യാന്‍ മോദിക്ക് കഴിയുന്നു. കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ താന്‍ കംഫര്‍ട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുന്പോഴാണ് എന്നിവയായിരുന്നു കെവി തോമസിന്‍റെ സ്തുതിപാടല്‍‍. കൊച്ചിയില്‍ കേരള മാനേജ്മെന്‍റ് അസോസിയേഷന്‍റെ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു തോമസ്. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കെപിസിസി പ്രസിഡന്‍റ് എംഎം ഹസന്‍ കെവി തോമസിനോട് വിശദീകരണം തേടി.

അതേസമയം, മോദി സ്തുതി കെവി തോമസ് നിഷേധിച്ചു. നരേന്ദ്ര മോദി, ജനദ്രോഹപരമായ തെറ്റായ തീരുമാനങ്ങൾ മാനേജ്മെന്‍റ് സ്കില്ലോടു കൂടി നടപ്പിലാക്കുന്നുവെന്നാണ് താൻ പറഞ്ഞതെന്നാണ് വാര്‍ത്താകുറിപ്പില്‍ എംപി പറയുന്നത്. ഇംഗ്ലീഷിൽ നടത്തിയ പ്രസംഗത്തെ മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും കെവി തോമസ് ആരോപിച്ചു. കെവി തോമസിന്‍റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് വയലാര്‍ രവിയും പ്രതികരിച്ചു.