LiveTV

Live

Kerala

അനുരഞ്ജനം പാളി; ബിജെപിക്കെതിരായ നിലപാടില്‍ ഉറച്ച് വെള്ളാപ്പള്ളി

അനുരഞ്ജനം പാളി; ബിജെപിക്കെതിരായ നിലപാടില്‍ ഉറച്ച് വെള്ളാപ്പള്ളി
Summary
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ബി ഡി ജെ എസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബി ജെ പിയുടെ ശ്രമം പാളി. ബി ജെ പി സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ള മാവേലിക്കരയിലെത്തി

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ബി ഡി ജെ എസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബി ജെ പിയുടെ ശ്രമം പാളി. ബി ജെ പി സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ള മാവേലിക്കരയിലെത്തി വെള്ളാപ്പള്ളി നടേശനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും വെള്ളാപ്പള്ളി വഴങ്ങിയില്ല. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

ബി ഡി ജെ എസ് എന്‍ഡിഎയുമായി സഹകരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി കടുത്ത നിലപാട് എടുത്ത പശ്ചാത്തലത്തിലായിരുന്നു പി എസ് ശ്രീധരന്‍പിള്ളയുടെ അനുര‍ഞ്ജന ശ്രമം. എന്നാല്‍ ഉടന്‍ മഞ്ഞുരുകലിന് സാധ്യതയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ബി ജെ പി തങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നെന്ന നിലപാട് ആവര്‍ത്തിച്ച വെള്ളാപ്പള്ളി കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശം തുടരുകയും ചെയ്തു.

ബി ഡി ജെ എസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്നുമായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം. ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നാരോപിച്ചാണ് ബിഡിജെഎസ് നേതൃത്വം എന്‍ഡിഎയുമായി അകന്നത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും അതും പാലിക്കപ്പെട്ടില്ല.