LiveTV

Live

Kerala

മുന്‍ വിവരാവകാശ കമ്മീഷണര്‍ക്കും സമയബന്ധിതമായി വിവരം നല്‍കാതെ സര്‍ക്കാര്‍

മുന്‍ വിവരാവകാശ കമ്മീഷണര്‍ക്കും സമയബന്ധിതമായി വിവരം നല്‍കാതെ സര്‍ക്കാര്‍
Summary
ധനവകുപ്പില്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷക്ക് മറുപടി ലഭിച്ചത് 58ാം ദിവസം. നിയമം ലംഘിച്ച് ഫീസും വാങ്ങി.

മുന്‍ വിവരാവകാശ കമ്മീഷണര്‍ക്കും സമയബന്ധിതമായി വിവരം നല്‍കാതെ സര്‍ക്കാര്‍. ധനവകുപ്പില്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷക്ക് മറുപടി ലഭിച്ചത് 58ാം ദിവസം. നിയമം ലംഘിച്ച് ഫീസും വാങ്ങി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോളിന്‍റെ ഉത്തരവ്.

മുൻ വിവരാവകാശ കമ്മീഷണർ വിവി ഗിരി ധനകാര്യവകുപ്പിൽ അപേക്ഷ നല്‍കിയത് 2017 ജനുവരി ആറിന്. 30 ദിവസത്തിനകം മറുപടിയെന്ന ചട്ടം ലഘിച്ച് മറുപടി വന്നത് 58 ദിവസം കഴിഞ്ഞ്. മാര്‍ച്ച 8 ന്. അതും കാലപരിധി കഴിഞ്ഞാല്‍ വിവരങ്ങൾ സൗജന്യമായി നല്‍കണമെന്ന നിയമവും ലംഘിച്ച്.

ഇതിനെതിരെ ഗിരി വിവരാവകാശ കമ്മീഷനെ സമീപിച്ചു. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാനും നഷ്ടപരിഹാരം നൽകാനും മുഖ്യവിവരാവകാശ കമ്മീഷണർ വിൻസൻ എം പോൾ ഉത്തരവിട്ടു. വിവരവകാശ നിയമത്തോടുള്ള നിഷേധാത്മക സമീപനം പുതുതല്ലെന്ന് വിവരാവകാശ പ്രവർത്തകരും പറയുന്നു.