LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്; വിചാരണ സ്റ്റേ ചെയ്യണമെന്ന് ദിലീപ് 

നടിയെ ആക്രമിച്ച കേസ്; വിചാരണ സ്റ്റേ ചെയ്യണമെന്ന് ദിലീപ് 
Summary
ഹരജി നാളെ കോടതി പരിഗണിക്കും

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ . ദൃശ്യങ്ങളുടെ പകർപ്പ് നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയോടൊപ്പമാണ് വിചാരണ നിർത്തിവെയ്ക്കണമെന്ന ഹരജിയും സമർപ്പി ച്ചിരിക്കുന്നത്. ഹരജി നാളെ കോടതി പരിഗണിക്കും. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് സംശയമുണ്ടെന്നാണ് ദിലീപിന്റ വാദം. വിചാരണ സുതാര്യമാകാൻ ദൃശ്യങ്ങളും രേഖകളും വേണമെന്ന ദിലീപിന്റെ ആവശ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

പ്രധാന തെളിവായി പ്രോസിക്യൂഷൻ ആരോപിക്കുന്ന ദൃശ്യങ്ങൾ നല്‍കില്ല എന്ന് പറയുന്നത് നിയമ വിരുദ്ധമാണ്. അതിനാൽ കേസിലെ വിചാരണ തുടങ്ങരുതെന്നാണ് ദിലീപിന്റെ ആവശ്യം . രേഖകള്‍ ലഭ്യമാകുംവരെ വിചാരണ നടപടികള്‍ ആരംഭിക്കരുത്. പ്രതിയെന്ന നിലയിലുള്ള നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ദിലീപ് ഹരജിയില്‍ ആവശ്യപ്പെടുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹരജിക്കൊപ്പം വിചാരണ തടയണമെന്ന് ആവശ്യവും ഹൈക്കോടതി നാളെ പരിഗണിക്കും. കേസിന്റെ വിചാരണയ്ക്കായി ബുധനാഴ്ച ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളോട് നിര്‍ദേശിച്ചിട്ടുണ്ട്.