LiveTV

Live

Kerala

ഷുഹൈബ് വധം; സിബിഐ അന്വേഷണം തള്ളി സര്‍ക്കാര്‍ 

ഷുഹൈബ് വധം; സിബിഐ അന്വേഷണം തള്ളി സര്‍ക്കാര്‍ 
Summary
ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം സര്‍ക്കാര്‍ തള്ളി

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളി. പൊലീസ് അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ടു പോവുകയാണെന്നും സിബിഐ അന്വേഷണം എന്ന ആവശ്യം ഇപ്പോൾ ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. ഷുഹൈബ് വധം നടന്നത് മുതൽ പൊലീസ് ജാഗ്രതയോടെ പ്രവർത്തിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭവത്തിൽ നേരിട്ട് ബന്ധമുള്ളവരെ എല്ലാവരെയും പിടികൂടി. ഇനിയും പിടികൂടാനുണ്ടെങ്കിൽ അതും ചെയ്യും. മറ്റന്വേഷണത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ഗൂഢാലോചനയിലേക്ക് അന്വേഷണം പോയി ട്ടില്ല, പിടിയിലായ ആകാശ് കണ്ണൂർ ലോബിയുടെ കൈയ്യിലെ ആയുധമാണെന്നും പ്രതിപക്ഷം ആരോപിച്ചു. കേസിൽ യുഎപിഎ ചുമത്താ ത്തതെന്തെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ചോദ്യോത്തരവേള മുതൽ ഷുഹൈബ് വധത്തിലുള്ള പ്രതിഷേധത്തിലായിരുന്നു പ്രതിപക്ഷം. ബാനറും പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങയതോടെ സ്പീക്കർ ചോദ്യോത്തരവേള നിർത്തിവെച്ചു. ശൂന്യവേളക്ക് ശേഷവും പ്രതിപക്ഷ പ്രതിഷേധം തുടർന്നു. നടപടി ക്രമങ്ങൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.