LiveTV

Live

Kerala

''ഇരുവഴിഞ്ഞി പുഴയുടെ മണവാട്ടിയും പിന്നെ സുല്‍ത്താന്‍മാരും''

''ഇരുവഴിഞ്ഞി പുഴയുടെ മണവാട്ടിയും പിന്നെ സുല്‍ത്താന്‍മാരും''
Summary
ഡോക്യുമെന്ററി പ്രകാശനം ചെയ്തു; മുക്കം സ്വദേശി ഫൈസല്‍ ഹുസൈനാണ് സംവിധാനം

ഇരുവഴിഞ്ഞി പുഴയോരത്തിന്റെ ജീവിതം പകര്‍ത്തിയ ഇരുവഴിഞ്ഞി പുഴയുടെ മണവാട്ടിയും പിന്നെ സുല്‍ത്താന്‍മാരും എന്ന ഡോക്യമെന്ററി പ്രകാശനം ചെയ്തു. മുക്കത്തെ തിയേറ്ററില്‍ നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം. മുക്കം സ്വദേശി ഫൈസല്‍ ഹുസൈനാണ് രണ്ടേകാല്‍ മണിക്കൂറുള്ള ഡോക്യുമെന്ററി അണിയിച്ചൊരുക്കിയത്.

മലയോര മേഖലക്ക് ജലദായിനിയാണ് ഇരുവഴിഞ്ഞി പുഴ. വെള്ളരി മലയിലെ പ്രഭവ കേന്ദ്രത്തില്‍ നിന്നും ചാലിയാറിലെ സംഗമ കേന്ദ്രത്തിലേക്ക് ഡോക്യുമെറ്ററി സഞ്ചരിക്കുമ്പോള്‍ നാടിന്റെ സംസ്കാരവും ഇരുവഴിഞ്ഞി പുഴയുടെ പ്രതിഭകളും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം കാണാന്‍ മലയോര മേഖല ഒഴുകിയെത്തിയിരുന്നു.

രണ്ടര വര്‍ഷത്തെ ഗവേഷങ്ങള്‍ക്കൊടുവിലാണ് ഡോക്യുമെന്ററി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അതും തീര്‍ത്തും ജനകീയ കൂട്ടായ്മയുടെ പിന്‍ബലത്തോടെ.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ക്ലബുകളുടെയും നേതൃത്വത്തില്‍ ഡോക്യുമെന്ററി കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.