LiveTV

Live

Kerala

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്ന് എകെ ശശീന്ദ്രന്‍  

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്ന് എകെ ശശീന്ദ്രന്‍  
Summary
പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എ കെ ശശീന്ദ്രന് എംഎല്‍എ‍.

പാര്‍ട്ടി ആവശ്യപെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്ന് ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എ കെ ശശീന്ദ്രന്‍ എം.എല്‍.എ. പൊതു പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്ന പാഠമാണ് കേസ് തനിക്ക് നല്‍കിയത് .പാര്‍ട്ടിയില്‍നിന്നും തനിക്ക് പൂര്‍ണ പിന്തുണലഭിച്ചെന്നും എ.കെ ശശീന്ദ്രന്‍ മീഡിയവണ്ണിനോട് പറഞ്ഞു. ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ.കെ ശശീന്ദ്രന്‍ നാളെ ഡല്‍ഹിയില്‍ നടക്കുന്ന എന്‍.സിപി വര്‍ക്കിംഗ് കമ്മറ്റി യോഗത്തില്‍ പങ്കെടുക്കും.

എല്ലാ ഘട്ടത്തിലും പാര്‍ട്ടിയില്‍നിന്നും പൂര്‍ണ പിന്തുണ ലഭിച്ചു. ഏതെങ്കിലും സ്ഥാനങ്ങള്‍ ലഭിക്കാന്‍ തോമസ് ചാണ്ടിയോ മറ്റ് എന്‍.സി.പി പ്രവര്‍ത്തകരോ തന്നെ അപകീര്‍ത്തിപെടുത്തില്ല. താന്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകുന്നതില്‍ തനിക്കെന്നും ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പൊതു പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഫോണ്‍കെണി കേസ് തനിക്ക് നല്‍കിയ പാഠ‍ം. അനുഭവങ്ങളില്‍നിന്നും പാഠഉള്‍കൊണ്ട് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും ശശീന്ദ്രന്‍ മീഡിയവണ്ണിനോട് പറഞ്ഞു.