LiveTV

Live

Kerala

അമല പോളിന് മൂൻകൂർ ജാമ്യം

അമല പോളിന് മൂൻകൂർ ജാമ്യം
Summary
പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് അമലയ്ക്കെതിരായ കേസ്

വാഹന രജിസ്ട്രേഷൻ കേസിൽ നടി അമല പോളിന് മൂൻകൂർ ജാമ്യം. കേസുമായി സഹകരിക്കണമെന്ന നിബന്ധനയോടെ ഹൈക്കോടതിയാണ് അമല പോളിന് മൂൻകൂർ ജാമ്യം നൽകിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അമല ക്രൈബ്രാഞ്ചിനു മൊഴി നൽകിയിരുന്നു. ഇതേതുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.

വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് താൻ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും 2013 മുതൽ സ്ഥിരമായി താമസിക്കുന്ന പുതുച്ചേരിയിലെ വിലാസത്തിലാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നും അമല മൊഴി നൽകിയിരുന്നു. പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് അമലയ്ക്കെതിരായ കേസ്.