LiveTV

Live

Kerala

ഡയറക്ടറെ മാറ്റണം: ശ്രീചിത്രയില്‍ സമരം ശക്തമാകുന്നു

ഡയറക്ടറെ മാറ്റണം: ശ്രീചിത്രയില്‍ സമരം ശക്തമാകുന്നു
Summary
ഡയറക്ടര്‍ ആശാ കിഷോറിന്‍റെ നിയമവിരുദ്ധമായ നടപടികള്‍ക്ക് കൂട്ടുനില്‍ക്കാത്ത ജീവനക്കാരെ പീഡിപ്പിക്കുന്നു

ഡയറക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സയന്‍സിലെ ജീവനക്കാരും ഡോക്ടര്‍മാരും നടത്തുന്ന സമരം ശക്തമാകുന്നു. ഡയറക്ടര്‍ ആശാ കിഷോറിന്‍റെ നിയമവിരുദ്ധമായ നടപടികള്‍ക്ക് കൂട്ടുനില്‍ക്കാത്ത ജീവനക്കാരെ പീഡിപ്പിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് സമരം.

രോഗികളുടെ ഫീസ് വര്‍ധന, സീനിയര്‍ സ്റ്റാഫ് നിയമനങ്ങളിലെ സ്വജനപക്ഷപാതം, അഴിമതി തുടങ്ങി നിരവധി ആരോപണങ്ങളാണ് ശ്രീചിത്ര മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ആശാ കിഷോറിനെതിരെയുള്ളത്. അനുമതിയില്ലാത്ത ഡിഗ്രികള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വിറ്റത്, റാങ്ക് ലിസ്റ്റ് തിരുത്തല്‍, തന്‍റെ നിയമവിരുദ്ധ നടപടികള്‍ക്ക് കൂട്ടുനില്‍ക്കാത്ത ജീവനക്കാരെ മാനസികമായി പീഡിപ്പിക്കല്‍ തുടങ്ങിയവയും ഇവര്‍ക്കെതിരെയുള്ള ആരോപണങ്ങളാണ്.

ഡയറക്ടറുടെ രാജിയാണ് സമരക്കാരുടെ ആവശ്യം. ഇതിനെതിരെ കഴിഞ്ഞ ആഴ്ച ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ കരിദിനം ആചരിച്ചിരുന്നു.