LiveTV

Live

Kerala

വയനാട്ടിലേക്ക് ചുരമില്ലാതെ പാത: ബദല്‍ റോഡിനായുള്ള സമരങ്ങള്‍ ശക്തമാകുന്നു

വയനാട്ടിലേക്ക് ചുരമില്ലാതെ പാത: ബദല്‍ റോഡിനായുള്ള സമരങ്ങള്‍ ശക്തമാകുന്നു
Summary
പടിഞ്ഞാറത്തറ, തരിയോട്, വെള്ളമുണ്ട, തൊണ്ടർനാട് കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളെ അണിനിരത്തി ഈ മാസം 28ന് ജനകീയ കണ്‍വെന്‍ഷന്‍

വയനാട് ജില്ലയിലെ പടിഞ്ഞാറത്തറയെയും കോഴിക്കോട് ജില്ലയിലെ പൂഴിത്തോടിനെയും ബന്ധിപ്പിക്കുന്ന ചുരം ബദല്‍ റോഡിനായുള്ള സമരങ്ങള്‍ ശക്തമാകുന്നു. താമരശ്ശേരി ചുരത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാത്ത സാഹചര്യത്തിലാണ് ബദല്‍റോഡിനായുള്ള പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജിക്കുന്നത്.

വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ നിന്നും കോഴിക്കോട് ജില്ലയിലെ പൂഴിത്തോട്ടേക്ക് ബദല്‍റോഡെന്ന ആശയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1991ല്‍ പൊതുമരാമത്ത് വകുപ്പ് സര്‍വേ പൂര്‍ത്തിയാക്കി. വനത്തിലൂടെയാണ് റോഡ് കടന്നുപോകേണ്ടത് എന്നതിനാല്‍ വനംവകുപ്പിന്റെ എതിര്‍പ്പാണ് തടസ്സം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മറ്റു ബദല്‍ റോഡുകളേക്കാളെല്ലാം സാധ്യതയുള്ളതാണ് പടിഞ്ഞാറത്തറ പൂഴിത്തോട് റോഡെന്നാണ് വാദം.

വിവിധ രാഷ്ട്രീയ സംഘടനകളുടെയും വ്യാപാരി വ്യവസായികളുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ബദല്‍റോഡിനായി നിരവധി സമരപരിപാടികളാണ് നടന്നത്. വയനാട് ജില്ലയിലെ
പടിഞ്ഞാറത്തറ, തരിയോട്, വെള്ളമുണ്ട, തൊണ്ടർനാട് കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളെ അണിനിരത്തി ഈ മാസം 28ന് ജനകീയ കണ്‍വെന്‍ഷന്‍ നടക്കും,

റോഡ് യാഥാര്‍ഥ്യമായാല്‍ വയനാട്ടിലേക്ക് ചുരമില്ലാതെ പാതകൂടിയാകും അത്.