LiveTV

Live

Kerala

സര്‍ക്കാരിനെ വിമര്‍ശിച്ച് ജേക്കബ് തോമസ്; മറുപടിയുമായി തോമസ് ഐസക്ക്; പോര് ഫെയസ്ബുക്കില്‍

സര്‍ക്കാരിനെ വിമര്‍ശിച്ച് ജേക്കബ് തോമസ്; മറുപടിയുമായി തോമസ് ഐസക്ക്; പോര് ഫെയസ്ബുക്കില്‍
Summary
സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡിജിപി ജേക്കബ് തോമസ് സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് വീണ്ടും രംഗത്ത്.ഓഖി ദുരിതാശ്വസത്തിന് 700 കോടി രൂപ മതിയെന്നിരിക്കെ കേരളം..

സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡിജിപി ജേക്കബ് തോമസ് സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് വീണ്ടും രംഗത്ത്.ഓഖി ദുരിതാശ്വസത്തിന് 700 കോടി രൂപ മതിയെന്നിരിക്കെ കേരളം കേന്ദ്രത്തോട് 7000 കോടി ചോദിച്ചത് എന്തിനാണന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ജേക്കബ് തോമസ് വിവരക്കേട് പറയുകയാണന്ന മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക് ഫെയ്സ്ബുക്ക് പോസ്റ്റിട്ടു.

സര്‍ക്കാരിനെ വിമര്‍ശിച്ച് ജേക്കബ് തോമസ്; മറുപടിയുമായി തോമസ് ഐസക്ക്; പോര് ഫെയസ്ബുക്കില്‍

നോട്ട് ബുക്ക് പേജില്‍ കുറച്ച് കണക്ക് എഴുതിയാണ് ജേക്കബ് തോമസ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.പാഠം 1,കണക്കിലെ കളികള്‍ എന്ന തലക്കെട്ടും കൊടുത്തിട്ടുണ്ട്.ഓഖി ദുരിതത്തില്‍ മരിച്ച 100 പേരുടെ ബന്ധുക്കള്‍ക്ക് 1 കോടി രൂപ വീതം കൊടുത്താല്‍ പോലും 100 കോടി രൂപയെ വേണ്ടി വരുകയുള്ളുവെന്ന് പറയുന്നു.പരുക്കേറ്റ 100 പേര്‍ക്ക് 50 ലക്ഷം വെച്ച് കൊടുത്താലും 50 കോടി രൂപ മതിയാവും.ഇതുപേലെ മറ്റ് എല്ലാ ചിലവുകളും കൂടി കൂട്ടുന്പോള്‍ പരമാവധി വേണ്ടി വരുക 700 കോടി രൂപയാണന്നാണ് ജേക്കബ് തോമസിന്റെ പക്ഷം.പിന്നെന്തിന് കേന്ദ്രത്തോട് 7000 കോടി രൂപ കേരളം ചോദിച്ചുവെന്നാണ് ജേക്കബ് തോമസിന്റെ ചോദ്യം.കണക്ക് ശരിയാകാത്തത് കൊണ്ട് വേറെ ടീച്ചറെ നോക്കണമെന്നും തോമസ് ഐസക്കിനെ പരോക്ഷമായി കുറ്റപ്പെടുത്തി ജേക്കബ് തോമസ് കുറിച്ചു.

തൊട്ടുപിന്നാലെ തന്നെ ജേക്കബ് തോമസിന്റെ കണക്ക് സ്വന്തം പേജില്‍ പോസ്റ്റ് ചെയ്ത് തോമസ് ഐസക്ക് മറുപടി കൊടുത്തു.ജേക്കബ് തോമസ് വേറൊരു കണക്ക് ടീച്ചറെ അന്വേഷിക്കണമെന്ന് ഒന്നാമത്തെ വരിയില്‍ തന്നെ പറയുന്നു.ജേക്കബ് തോമസ് പറയുന്ന 700 കോടി ദുരിതത്തിന് ഇരയാവയവര്‍ക്കുള്ളവര്‍ക്കുള്ള നഷ്ടപരിഹാരം മാത്രമാണന്നാണ് ഐസക്കിന്റെ വിശദീകരണം.ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിലാണ് 7000 കോടി ചോദിച്ചതെന്നും പറയുന്നു.വിവരക്കേട് പറഞ്ഞ് സര്‍ക്കാരിനെ പരിഹിക്കാനിറങ്ങുന്പോള്‍ കുറച്ച് ഗ്യഹപാഠം ചെയ്യണമെന്ന ഉപദേശവും ജേക്കബ് തോമസിന് തോമസ് ഐസക്ക് നല്‍കുന്നുണ്ട്.