LiveTV

Live

Kerala

സി.വി ബാലകൃഷ്ണന്‍റെ എഴുത്തിന് അമ്പതാണ്ട്

സി.വി ബാലകൃഷ്ണന്‍റെ എഴുത്തിന് അമ്പതാണ്ട്
Summary
എഴുത്താരംഭിച്ച് അമ്പതാണ്ട് പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പാലക്കാട് പ്രസ്ക്ലബ് സുവര്‍ണാദരം എന്ന പേരില്‍ സ്വീകരണപരിപാടി സംഘടിപ്പിച്ചത്

ഒ.വി വിജയന്‍ തലയില്‍ കൈവെച്ചനുഗ്രഹിച്ച ഒരേയൊരു എഴുത്തുകാരനാണ് താനെന്ന് നോവലിസ്റ്റ് സിവി ബാലകൃഷ്ണന്‍. തുടക്കത്തില്‍ വിജയനെ അനുകരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പ്രസ്ക്ലബ് സംഘടിപ്പിച്ച സി.വി ബാലകൃഷ്ണന്റെ എഴുത്തിന്റെ അരനൂറ്റാണ്ട് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവനവന് ആനന്ദം കണ്ടെത്താനുള്ള വഴികള്‍, ആയുസിന്റെ പുസ്തകം, ആത്മാവിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ തുടങ്ങിയ നോവലുകളിലൂടെയും നിരവധി ചെറുകഥകളിലൂടെയും മലയാളത്തില്‍ ആധുനികതക്ക് തേര് തെളിവച്ചവരില്‍ പ്രധാനിയാണ് സിവി ബാലകൃഷ്ണന്‍. റേഡിയോ നാടകങ്ങളെഴുതിയാണ് സിവി എഴുത്തില്‍ പ്രവേശിക്കുന്നത്. താന്‍ എഴുത്താരംഭിക്കുന്ന കാലത്ത് ഒരു പുതുമുഖത്തിന് പിടിച്ചു നില്‍ക്കാനാവാത്ത വിധം പ്രതിഭാധനന്മാര്‍ എഴുതിക്കൊണ്ടിരുന്ന സമയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടക്ക കാലത്ത് ഒ.വി വിജയനെ അനുകരിച്ചാണ് താന്‍ എഴുതിത്തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

എഴുത്താരംഭിച്ച് അമ്പതാണ്ട് പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പാലക്കാട് പ്രസ്ക്ലബ് സുവര്‍ണാദരം എന്ന പേരില്‍ സ്വീകരണപരിപാടി സംഘടിപ്പിച്ചത്. സംഗീതനാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ടികെ ശങ്കരനാരായണന്‍, കെ. ജെ ജോണി, ജയന്‍ ശിവപുരം, എംബി വസന്ത് എന്നിവര്‍ സംസാരിച്ചു.