LiveTV

Live

Kerala

15 കോടിയുടെ കൊക്കൈനുമായി പരഗ്വെ സ്വദേശി പിടിയിൽ

15 കോടിയുടെ കൊക്കൈനുമായി പരഗ്വെ സ്വദേശി പിടിയിൽ
Summary
കുടവയർ രൂപത്തിൽ കാണുന്നതുപോലെ മൂന്ന് കവറുകൾ വയറില്‍ പൊതിഞ്ഞു വച്ചു, ഇതിനുമേൽ കുടവയർ കുറക്കുന്ന ബെൽറ്റിട്ടാണ് സുരക്ഷിതമാക്കിയത്

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 15 കോടിയുടെ കൊക്കൈനുമായി പരഗ്വാ സ്വദേശി പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി പിടിയിലായ അലക്‍സിസ് റിഗാല ഫെർണാണ്ടസിൽ നിന്ന് മൂവാരിത്തി അറുനൂറ്റി അന്‍പത്തിനാല് കിലോ കൊക്കൈനാണ് പിടിച്ചെടുത്തത്. ഇത്രയും കൊക്കൈൻ കേരളത്തിൽ ആദ്യമായാണ് പിടികൂടുന്നത്. ഗോവയിലേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. ശരീര ഭാഗങ്ങളിൽ കെട്ടിവച്ചാണ് ഇയാൾ കൊക്കൈന്‍ കടത്തിയത്.

കുടവയർ രൂപത്തിൽ കാണുന്നതുപോലെ മൂന്ന് കവറുകൾ വയറില്‍ പൊതിഞ്ഞു വച്ചു,ഇതിനുമേൽ കുടവയർ കുറക്കുന്ന ബെൽറ്റിട്ടാണ് സുരക്ഷിതമാക്കിയത്. ആർക്കും ഒരു സംശയവും തോന്നാത്തവിധം ഭദ്രമാക്കി. ഇതിന് മുകളിൽ അഞ്ച് ബനിയനുകൾ അണിഞ്ഞു. കാലിൽ ക്രിക്കറ്റ് പാഡണിഞ്ഞ് അതിലും കൊക്കൈൻ നിറച്ചു. വെളുത്ത പൊടിരൂപത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചു വച്ചിരുന്നു. ദേഹ പരിശോധനയിൽ സംശയം തോന്നിയപ്പോൾ വസ്തരങ്ങൾ അഴിച്ചു പരിശോധിച്ചു. മൂന്ന് വിമാനത്താവളങ്ങളിൽ പരിശോധന നടത്തിയിട്ടും ഇത് കണ്ടെത്താൻ കഴിഞ്ഞില്ല. ബ്രസീലിൽ നിന്ന് മിമാനം വയറിയ ഇയാൾ ദുബൈയിൽ ഇറങ്ങി വിമാനം മാറിക്കയറി. കൊച്ചിയിലെത്തി ഗോവക്ക് തിരിക്കാനായിരുന്നു പദ്ധതി പക്ഷേ അപ്പോഴേക്കും പിടി വീണു. അലക്സിസ് റിഗാലയെ ഇന്ന് അങ്കമാലി കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും. കേരളത്തിൽ ആരെങ്കിലുമായി ബന്ധമുണ്ടോയെന്ന കാര്യവും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വഷിക്കുന്നുണ്ട്.