LiveTV

Live

Kerala

മുത്തശ്ശിയുടെ കിണറ്റിലിറക്കം ആഘോഷിച്ച് സോഷ്യല്‍മീഡിയ

മുത്തശ്ശിയുടെ കിണറ്റിലിറക്കം ആഘോഷിച്ച് സോഷ്യല്‍മീഡിയ
Summary
കിണറ്റില്‍വീണ തേങ്ങ കയര്‍വഴി ഇറങ്ങിയെടുത്ത തൊണ്ണൂറു വയസുളള മുത്തശ്ശി സോഷ്യല്‍മീഡിയയില്‍താരമായി മാറിയിരിക്കുന്നു

കിണറ്റില്‍വീണ തേങ്ങ കയര്‍വഴി ഇറങ്ങിയെടുത്ത തൊണ്ണൂറു വയസുളള മുത്തശ്ശി സോഷ്യല്‍മീഡിയയില്‍താരമായി മാറിയിരിക്കുന്നു. കണ്ണൂര്‍ കുഞ്ഞിമംഗലത്തെ ചാലില്‍ശ്രീദേവിയമ്മയാണ് ഈ വീര താരം. എന്നാല്‍, ഇതൊക്കെ എന്ത് എന്ന ഭാവമാണ് ശ്രീദേവിയമ്മക്ക്. ഈ തെങ്ങില്‍നിന്ന് മുറ്റത്തെ കിണറ്റിലേക്ക് അടര്‍ന്ന് വീണ ഒരു തേങ്ങയാണ് സത്യത്തില്‍ നമ്മുടെ മുത്തശ്ശിയെ താരമാക്കിയത്.തേങ്ങ കിണറ്റില്‍വീണത് കണ്ട ശ്രീദേവിയമ്മ മുത്തശ്ശി മറ്റൊന്നും നോക്കിയില്ല.

കപ്പിയിലെ കയറിലൂടെ നേരെ കിണറ്റിലേക്ക് ഊര്‍ന്നിറങ്ങി.പിന്നെ തേങ്ങയുമെടുത്ത് പുഷ്പം പോലെ മേലേക്ക് കയറിപ്പോന്നു. കൊച്ചുമകന്‍റെ ഭാര്യയും തൊട്ടടുത്തവീട്ടിലെ കുട്ടികളും ചേര്‍ന്ന് ഈ രംഗം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്ചെയ്തതോടെയാണ് മുത്തശി പൊടുന്നനെ താരമായി മാറിയത്. അടുത്തിടെ ഒന്ന് വഴുതി വീണതിന്‍റെ ചെറിയ പ്രശ്ന ങ്ങളൊഴിച്ചാല്‍ ശ്രീദേവിയമ്മ ഇപ്പോഴും പൂര്‍ണ ആരോഗ്യവതിയാണ്. രാവിലെ നാല് മണിക്ക് എണീറ്റ് മുറ്റം അടിച്ച് വാരുന്നത് മുതല്‍ രാത്രി വരെ പാടത്തും പറമ്പിലുമായിഎപ്പോഴും പണിത്തിരക്ക് തന്നെ.

അതിനിടെ ഇനി ഒരു വട്ടം കൂടി കിണറ്റിലിറങ്ങേണ്ടി വന്നാലോ എന്ന് ചോദിച്ചപ്പോഴും ഈ മുത്തശ്ശിക്ക് ഒരു കുലുക്കവുമില്ല. വെറുതെ നമ്മളോട് സംസാരിച്ച് നില്‍ക്കാന്‍ ശ്രീദേവിയമ്മക്ക് സമയമില്ല. തൊണ്ണൂറിന്‍റെ ചുറുചുറുക്കുമായി മുത്തശ്ശി തന്‍റെ തിരക്കുകളിലേക്ക് പതിയെ നടന്ന് നീങ്ങുകയാണ്.