LiveTV

Live

Kerala

കാസര്‍കോട് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍ 

കാസര്‍കോട് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍ 
Summary
ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു

ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. കര്‍ണാടക ബാഗല്‍കോട്ടയിലെ രംഗപ്പ ഗാജിയെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കര്‍ണാടക ബല്‍ഗാമിലെ സുരബാന്‍ സ്വദേശികളും സഹോദരങ്ങളുമായ അക്കണ്ടപ്പ, വിട്ടള എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കര്‍ണാടക ബാഗല്‍കോട്ടയിലെ രംഗപ്പ ഗാജിയെ കഴിഞ്ഞ ആഗസ്റ്റ് 9നാണ് കാസര്‍കോട് ചെര്‍ക്കളയക്ക് സമീപത്തെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടായിരുന്നു. മൃതദേഹത്തിന് സമീപം വലിയ കല്ല് കണ്ടെതും തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവും കൊലപാതകമാണെന്ന സൂചന നല്‍കി. കൊലപാതകത്തിന് ശേഷം നാട്ടിലേക്ക് മുങ്ങിയ പ്രതികള്‍ അവിടെ വേശം മാറി കഴിയുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാവുന്നത്. വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.