LiveTV

Live

Kerala

ഇടയാര്‍ മീറ്റ് പ്രൊഡക്‍റ്റ്‍സ് ഓഫ് ഇന്ത്യുടെ പേരില്‍ സി.പി.എം – സി.പി.ഐ വാക്പോര്

ഇടയാര്‍ മീറ്റ് പ്രൊഡക്‍റ്റ്‍സ് ഓഫ് ഇന്ത്യുടെ പേരില്‍ സി.പി.എം – സി.പി.ഐ വാക്പോര്
Summary
സി.പി.ഐ മന്ത്രി ഭരിക്കുന്ന വകുപ്പിന് കീഴിലുള്ള മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സി.പി.എം ഉയര്‍ത്തുന്നത്

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മാംസവിപണന പൊതുമേഖല സ്ഥാപനമായ ഇടയാര്‍ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ പേരില്‍ സിപിഎം സിപിഐ വാക്പോര്. സ്ഥാപനത്തില്‍ ക്രമക്കേട് ആരോപിച്ച് സിപിഎം പ്രത്യക്ഷസമരം ആരംഭിച്ചു. സിപിഎം ഉയര്‍ത്തിയ ആരോപണത്തിനെതിരെ എഐടിയുസിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയവിശദീകരണയോഗം നടത്താനാണ് സിപിഐ തീരുമാനം.

സി.പി.ഐ മന്ത്രി ഭരിക്കുന്ന വകുപ്പിന് കീഴിലുള്ള മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സി.പി.എം ഉയര്‍ത്തുന്നത്. അഴിമതിയും നേതാക്കളുടെ പിടിപ്പുകേടും കൊണ്ടാണ് കമ്പനി നഷ്ടത്തിലായതെന്നാണ് സി.പി.എം ആരോപിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ ശ്രമിക്കുന്ന എല്‍എഡിഎഫ് നയത്തെ അട്ടിമറിക്കുന്ന രീതിയിലാണ് സ്ഥാപനത്തിന്റെ എംഡിയുടെ പ്രവര്‍ത്തനമെന്നും സിപിഎം ആരോപിക്കുന്നു.

ടെന്‍ഡര്‍ നടപടികളടക്കം സുതാര്യമാണെന്നും സിഐടിയു ആവശ്യപ്പെടുന്നതുപോലെ കാര്യങ്ങള്‍ നടക്കാത്തത് കൊണ്ടുള്ള രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളാണ് സി.പി.എം ഉന്നയിക്കുന്നതെന്നുമാണ് സി.പി.ഐ നേതാക്കളുടെ പ്രതികരണം. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ രാഷ്ട്രീയവിശദീകരണയോഗം വിളിക്കുമെന്നും സി.പി.ഐ നേതാക്കള്‍ അറിയിച്ചു.