LiveTV

Live

Kerala

നിര്‍മലിനെ സഹായിക്കുന്നത് കേരളത്തിലെ രാഷ്ട്രീയ നേതൃത്വമെന്ന് കേന്ദ്രമന്ത്രി

നിര്‍മലിനെ സഹായിക്കുന്നത് കേരളത്തിലെ രാഷ്ട്രീയ നേതൃത്വമെന്ന് കേന്ദ്രമന്ത്രി
Summary
നിര്‍മല്‍ ചിട്ടി തട്ടിപ്പ് കേസില്‍ കേരളത്തിലെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് പൊന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി

നിര്‍മല്‍ ചിട്ടി തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് കേരളത്തിലെ രാഷ്ട്രീയ നേതൃത്വമാണെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ചിട്ടി തട്ടിപ്പിന് ഇരയായവരുമായി അദ്ദേഹം ചര്‍ച്ച നടത്തി. നിര്‍മല്‍ ചിട്ടി തട്ടിപ്പ് കേസില്‍ കേരളത്തിലെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് പൊന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. തമിഴ്നാട്ടില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

നിര്‍മലിനെതിരെ മാത്രമല്ല സര്‍ക്കാരിനെ പറ്റിച്ചു കണക്ക് കാണി ക്കാത്തവര്‍ക്കെതിരെയും കേസെടുക്കണമെന്ന് പൊന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. തട്ടിപ്പിന് ഇരയായവരില്‍ നിന്ന് അദ്ദേഹം പരാതി സ്വീകരിച്ചു. അതിനിടെ നിര്‍മലിന്‍റെ സഹോദരിയും മുന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ലേഹയെ നാട്ടുകാര്‍ തടഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും മുന്‍ കൂര്‍ ജാമ്യം ഉള്ളതിനാല്‍ പൊലീസ് നടപടി എടുത്തില്ല.