LiveTV

Live

Kerala

മുരുകന്റെ മരണം; തിരുവനന്തപുരം മെഡിക്കല്‍ കോളജിന് വീഴ്ച പറ്റി, പോലിസ് റിപ്പോര്‍ട്ട്

മുരുകന്റെ മരണം; തിരുവനന്തപുരം മെഡിക്കല്‍ കോളജിന് വീഴ്ച പറ്റി, പോലിസ് റിപ്പോര്‍ട്ട്
Summary
തിരുവനന്തപുരം മെഡിക്കൽ കോളേജിന് സംഭവത്തിൽ വീഴ്ച പറ്റിയതായാണു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചുവെന്ന് പോലിസ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പിച്ചു. മരിക്കുമെന്ന് വ്യക്തമായ അറിവുണ്ടായിട്ടും ഡോക്ടര്‍മാര്‍ ചികിത്സ നല്‍കാതെ മടക്കി. സംഭവത്തില്‍ ഡോക്ടര്‍മാരുടെ വീഴ്ച പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് പോലീസ് ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സംഭവത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചു. തലക്ക് പരിക്കേറ്റ് മരണം സംഭവിക്കുമന്ന് വ്യക്തമായിട്ടും ചികിത്സ നിഷേധിച്ചു. അന്വേഷണത്തോട് ഡോക്ടര്‍മാര്‍ സഹകരിക്കാത്തതും പോലിസ് കോടതിയെ ബോധ്യപ്പെടുത്തി,കേസില്‍ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കോടതി തേടിയെങ്കിലും പോലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേസ് അടുത്ത ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിയത്. കൂട്ടിരിക്കാന്‍ ആളില്ല, വെന്റിലേറ്ററില്ല, തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് സ്വകാര്യ ആശുപത്രികളും മുരുകന്‍ ചികിസ് നിഷേധിച്ചിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില് മറ്റൊരു ബൈക്ക് ഇടിച്ചായിരുന്നു അപകടം.ഡോക്ടര്‍മാര്‍ക്കെതിരെ െഎപിസി 304, 306 വകുപ്പുകള്‍ പ്രകാരമാണ് കേസ്.