LiveTV

Live

Kerala

വിവാദ യോഗാ കേന്ദ്രം: പരാതികളിൽ അന്വേഷണം നടത്താതെ പോലീസ്

വിവാദ യോഗാ കേന്ദ്രം: പരാതികളിൽ അന്വേഷണം നടത്താതെ പോലീസ്
Summary
തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിൽ സ്ത്രീകളെ പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ അന്വേഷണം നടത്താതെ പോലീസ്. പ്രതികൾ മുൻകൂർ ജാമ്യം തോടിയെന്ന കാരണമാണ് പോലീസ് പറയുന്നത്. എന്നാൽ..

തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിൽ സ്ത്രീകളെ പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ അന്വേഷണം നടത്താതെ പോലീസ്. പ്രതികൾ മുൻകൂർ ജാമ്യം തോടിയെന്ന കാരണമാണ് പോലീസ് പറയുന്നത്. എന്നാൽ സ്ഥാപനത്തെക്കുറിച്ചുള്ള അന്വേഷണവുമായി പോലീസ് മുന്നോട്ട് പോകുന്നില്ല.

യോഗ കേന്ദ്രത്തിൽ പീഢനത്തിന് ഇരയാകുന്നുവെന്ന് കാണിച്ച് നിരവധി പെൺകുട്ടികളാണ് പരാതിയുമായി രംഗത്ത് വന്നത്. ഇക്കാര്യം മീഡിയവൺ പുറത്ത് വിട്ടതോടെയാണ് പോലീസ് ആറുപേരെ പ്രതി ചേർത്ത് കേസെടുത്തത്. തുടർന്ന് കേന്ദ്രത്തിലെ അന്തേവാസികളിൽ ഓരോരുത്തരിൽ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ഇതിൽ കേന്ദ്രത്തിനെതിരെയും മൊഴിയുണ്ടായിരുന്നു. പോലീസ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി രണ്ട് തവണ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ആയുർവേദ ഡോക്ടറായ തൃശൂർ സ്വദേശിനിയുടെും, കണ്ണൂർ സ്വദേശിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുമായിരുന്നു കോടതി ഉത്തരവ്. എന്നാൽ ആദ്യമെടുത്ത കേസിൽ നിന്നും പേലീസ് മുന്നോട്ട് പോയിട്ടില്ലെന്നാണ് സൂചന. ഇതിനിടയിൽ കേസസിലെ ഒന്നാം പ്രതി ഗുരുജിയെന്ന മനോജിന്റെ മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ കോടതിയിൽ എതിർത്തില്ല. ഇതോടെയാണ് മനോജിന്റെയും മറ്റ് പ്രതികളുടേയും അറസ്റ്റ് ഈ മാസം 11വരെ എറണാകുളം സെഷന്‍സ് കോടതി തടഞ്ഞത്. കേസിൽ അന്വേഷണം നടത്തുന്നുവെന്ന് പോലീസ് പറയുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ലാണ് ആക്ഷേപം. യോഗാ കേന്ദ്രത്തെക്കുറിച്ച് ഇതര സംസ്ഥാനക്കാരിയുടെ വെളിപ്പെടുത്തലടക്കം പുറത്ത് വന്നിട്ടുണ്ട്. യോഗ കേന്ദ്രത്തിലെത്തിച്ച യുവതിയെ ക്രിസ്ത്യന്‍ യുവാവുമായുള്ള ബന്ധം ഒഴിവാക്കാന്‍ ബലം പ്രയോഗിച്ച് വിവാഹം ചെയ്യിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തൽ. ബംഗളൂരുവില്‍ താമസിക്കുന്ന യുവതി ഡി ജി പിക്ക് പരാതിയും നല്‍കി. അതേസമയം കണ്ണൂർ സ്വദേശിനിയുടെ ഭർത്താവിന്റെ ഹേബിയസ് കോർപസ് ഹർജി ഇന്ന് വീണ്ടും ഹൈക്കേടതി പരിഗണിക്കും.