LiveTV

Live

Kerala

വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ കാട്ടിലെത്തിക്കാനായില്ല; ബത്തേരിയില്‍ ബിജെപി ഹര്‍ത്താല്‍

Summary
വന്യജീവി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് ഇന്ന് വൈകീട്ട് ആറുമണിവരെയാണ് ബിജെപി ബത്തേരി താലൂക്കില്‍ നടത്തുന്ന ഹര്‍ത്താല്‍ നടത്തുന്നത്.

വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാലില്‍ ഭീതി പരത്തിയ കടുവയെ പിടികൂടാനായില്ല. രണ്ടുമാസമായി കടുവ ചീരാല്‍ പ്രദേശത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് ബത്തേരി താലൂക്കില്‍ ഹര്‍ത്താല്‍ നടത്തുകയാണ്.

ബത്തേരി ചീരാലില്‍ കടുവ കഴിഞ്ഞ ദിവസം രണ്ട് പശുക്കളെ ആക്രമിച്ചു കൊന്നിരുന്നു. ഇതിനെ തുടര്‍ന്ന് പശുവിന്റെ ജഡവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മതിയായ നഷ്ടപരിഹാരം നല്‍കാമെന്നും കടുവയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കാമെന്നുമുള്ള ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിച്ചത്.

വനംവന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം വ്യപകമായ തെരച്ചില്‍ നടത്തി. കടുവയെ പലതവണ കണ്ടെങ്കിലും പിടികൂടാനായില്ല. കഴിഞ്ഞ രണ്ടുമാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ ഈ മേഖലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കടുവയെ കാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ വനംവകുപ്പ് ഇന്നും തുടരും. വന്യജീവി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് ഇന്ന് വൈകീട്ട് ആറുമണിവരെയാണ് ബിജെപി ബത്തേരി താലൂക്കില്‍ നടത്തുന്ന ഹര്‍ത്താല്‍ നടത്തുന്നത്.