LiveTV

Live

Kerala

കായികാധ്യാപകര്‍ ബഹിഷ്‌കരണ സമരം അവസാനിപ്പിച്ചു

കായികാധ്യാപകര്‍ ബഹിഷ്‌കരണ സമരം അവസാനിപ്പിച്ചു
Summary
ആവശ്യങ്ങളില്‍ ആറ് മാസത്തിനകം പരിഹാരമുണ്ടാക്കാമെന്ന് വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

കായികാധ്യാപകര്‍ ബഹിഷ്‌കരണ സമരത്തില്‍ നിന്ന് പിന്മാറി. കായികാധ്യാപകരുടെ തസ്തിക മാനദണ്ഡം പുനഃപ്പരിശോധിക്കുക, ഹൈസ്‌കൂളിലെ കായികാധ്യാപകര്‍ക്ക് ഹൈസ്‌കൂള്‍ ശന്പളം തന്നെ നല്‍കുക, ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ കായികാധ്യാപക തസ്തിക സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒന്നരമാസമായി സമരം നടത്തിവന്നത്. ആവശ്യങ്ങളില്‍ ആറ് മാസത്തിനകം പരിഹാരമുണ്ടാക്കാമെന്ന് വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കായിക മേളകളോട് സഹകരിക്കുമെന്നും കായികാധ്യാപകര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്‌