LiveTV

Live

Kerala

സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശങ്ങള്‍ അക്രമികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പിടി തോമസ്

സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശങ്ങള്‍ അക്രമികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പിടി തോമസ്
Summary
ദിലീപിനെ സന്ദര്‍ശിച്ച ഇടത് ജനപ്രതിനിധികളുടെ കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി നയം വ്യക്തമാക്കണം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്‍ പോളിനെതിരെ രൂക്ഷ വിമര്‍ശവുമായി പി ടി തോമസ് എംഎല്‍എ. സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശങ്ങള്‍ അക്രമികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളത്. കോടതിയില്‍ നിന്നുണ്ടായ വിമര്‍ശം കേസ് ദുര്‍ബലപ്പെടുത്തുന്നതിന്റെ സൂചനയാണ്.

സെബാസ്റ്റ്യന്‍ പോളിന്റെ അഭിപ്രായ പ്രകടനത്തില്‍ കോടിയേരിക്ക് എന്താണ് പറയാനുള്ളത്. കോടിയേരിയുടെ മൗനം കുറ്റവാളികളെ സംരക്ഷിക്കുന്നതിനു തുല്യമാണ്. സൂപ്പര്‍ പി ആര്‍ ഒ വര്‍‌ക്കാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ഇടത് ജനപ്രതിനിധികള്‍ ശ്രമം നടത്തുകയാണ്. ഇടതുജനപ്രതിനിധികളുടെ നിലപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി നയം വ്യക്തമാക്കണം. ഗണേഷ് കുമാറിന്റെ പ്രസ്താവന മുഖ്യമന്ത്രിക്കെതിരാണ്. കുറ്റവാളികളെ പിടിച്ച് പൊലീസ് ചാഞ്ചാട്ടമില്ലാതെ മുന്നോട്ടുപോകണമെന്നും പി ടി പറഞ്ഞു.