LiveTV

Live

Kerala

രാജ്യം വിഷമഘട്ടത്തിലൂടെ കടന്ന് പോകുകയാണെന്ന് ഇറോം ശര്‍മിള 

രാജ്യം വിഷമഘട്ടത്തിലൂടെ കടന്ന് പോകുകയാണെന്ന് ഇറോം ശര്‍മിള 
Summary
വംശ ശുദ്ധിരകണത്തിന് വേണ്ടി റോഹിങ്ക്യകളെ  പുറത്താക്കിയ രാജ്യത്തെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും ഇറോം ശര്‍മിള പറഞ്ഞു

രാജ്യം വിഷമഘട്ടത്തിലൂടെ കടന്ന് പോകുകയാണെന്ന് ഇറോം ശര്‍മിള. അധികാരത്തിലെത്താനുള്ള മാര്‍ഗ്ഗമായി ചിലര്‍ വര്‍ഗ്ഗീയ കലാപങ്ങളെ കാണുന്നു. ഇത്തരക്കാര്‍ മരണ സംസ്കാരം പിന്തുടരുന്നവരാണ്. വംശ ശുദ്ധിരകണത്തിന് വേണ്ടി റോഹിങ്ക്യകളെ പുറത്താക്കിയ രാജ്യത്തെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും ഇറോം ശര്‍മിള പറഞ്ഞു. കോട്ടയത്ത് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവ ശാക്തീകരണ വിഭാഗം സംഘടിപ്പിച്ച ആത്മഹത്യ പ്രതിരോധ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഇറോം ശര്‍മിള രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തെ കുറിച്ച് പരാമര്‍ശിച്ചത്.

നീതി വ്യവസ്തയുടെ കാവല്‍കാരാകേണ്ടവരാണ് സര്‍ക്കാര്‍. എന്നാല്‍ പലയിടത്തും ഇത് നടക്കുന്നില്ല. വംശ ശുദ്ധീകരണത്തിന് വേണ്ടി റോഹിങ്ക്യകളെ ഒരു രാജ്യം പുറത്താക്കിയത് ശരിയായില്ലെന്നും കേളത്തില്‍ ആത്മഹത്യ നിരക്ക് വര്‍ദ്ധിക്കുന്നതിനെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഓരോ ആത്മഹത്യയും സമൂഹത്തിന്റെ മാനുഷികതയ്ക്കും ശോഭന ഭാവിക്കും ഹാനീകരണാണെന്നും ശര്‍മിള പറഞ്ഞു.