LiveTV

Live

Kerala

മലിനജലം തുറന്ന് വിട്ടത് ചോദ്യം ചെയ്തു; തോട്ടുമുക്കത്ത് വൃദ്ധയ്ക്കും പേരക്കുട്ടികള്‍ക്കും ക്രൂരമര്‍ദ്ദനം

മലിനജലം തുറന്ന് വിട്ടത് ചോദ്യം ചെയ്തു; തോട്ടുമുക്കത്ത് വൃദ്ധയ്ക്കും പേരക്കുട്ടികള്‍ക്കും ക്രൂരമര്‍ദ്ദനം
Summary
പാലത്തിങ്കല്‍ ഏലിക്കുട്ടി, പേരക്കുട്ടികളായ ജസ്റ്റിന്‍, അജലോ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്

ക്രഷറിൽ നിന്നുള്ള മലിന ജലം തുറന്നു വിട്ടത് ചോദ്യം ചെയ്തതിന് വൃദ്ധയെയും പേരക്കുട്ടികളെയും മർദ്ദിച്ചതായി പരാതി.കോഴിക്കോട് തോട്ടുമുക്കത്താണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ചേലൂപ്പാറ ക്രഷറിൽ നിന്ന് വീട്ടുമുറ്റത്തേക്ക് മലിനജലം ഒഴുക്കിവിട്ടതിനാണ് 76 കാരിയായ ഏലിക്കുട്ടിയെയും പേരമക്കളായ അജല്ലോ , ജസ്റ്റിൻ , ജസ്പിൻ എന്നിവരെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചത്.പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് ഏലിക്കുട്ടിയുടെ കുടുംബാംഗങ്ങൾ ക്രഷറിനു മുൻപിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. നാട്ടുകാരും പ്രതിഷേധത്തിത്തിൽ പങ്ക് ചേരുന്നുണ്ട് ക്രഷറുടമയ്ക്കെതിരെയും സെക്യൂരിറ്റി ജീവനക്കാർക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. സംഭവത്തിൽ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.