LiveTV

Live

Kerala

ക്ലസ്റ്റര്‍ പരിശീലനം പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ബഹിഷ്‌ക്കരിച്ചു

Summary
വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് അവധി ദിവസമായതിനാലാണ് പ്രതിപക്ഷ സംഘടനകള്‍ പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ബഹിഷ്‌ക്കരണത്തിനിടെ സംസ്ഥാനത്ത് ക്ലസ്റ്റര്‍ പരിശീലനം തുടങ്ങി. വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് അവധി ദിവസമായതിനാലാണ് പ്രതിപക്ഷ സംഘടനകള്‍ പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ബഹിഷ്‌ക്കരിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര്‍ അറിയിച്ചു.

ഒന്നുമുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്കായാണ് ഇന്ന് പരിശീലനം നല്‍കുന്നത്.അവധിക്കാല അധ്യാപക പരിശീലനം വഴി നേടിയ കാര്യങ്ങള്‍ ക്ലാസ് മുറികളില്‍ എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞുവെന്നതാണ് പ്രധാനമായും പരിശോധിക്കുക. ഒപ്പം ചോദ്യക്കടലാസ് നിര്‍മ്മാണ പരിശീലനവും നല്‍കും. 21ന് ആരംഭിക്കുന്ന ഓണപ്പരീക്ഷ സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യും.സര്‍ക്കാരിന്റെ അധ്യാപക ദ്രോഹ നിലപാടിലും, അവധി ദിനത്തില്‍ പരിശീലനം വെച്ചതിലും പ്രതിഷേധിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ക്ലസ്റ്ററില്‍ നിന്ന് വിട്ടുനിന്നു. പ്രതിഷേധ പ്രകടനങ്ങളും നടത്തി

ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍ടിയുവിന് ഇന്നത്തെ പരിശീലനത്തോട് എതിര്‍പ്പുണ്ടങ്കിലും പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിനോട് എതിര്‍പ്പുള്ള കായിക അധ്യാപകരുടെ സംഘടന പ്രതിനിധികള്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ക്ലസ്റ്ററില്‍ പങ്കെടുക്കുന്നത്.