LiveTV

Live

Kerala

പള്‍സര്‍ സുനി കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് സൂചന

പള്‍സര്‍ സുനി കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് സൂചന
Summary
രണ്ട് മാസം കാവ്യയുടെ ഡ്രൈവറായിരുന്നു എന്ന് പള്‍സർ സുനി മൊഴി നൽകിയിരുന്നു

പള്‍സര്‍ സുനി കാവ്യ മാധവന്‍റെ ഡ്രൈവറായിരുന്നു എന്ന് സൂചന. രണ്ട് മാസം കാവ്യയുടെ ഡ്രൈവറായിരുന്നു എന്ന് പള്‍സർ സുനി മൊഴി നൽകിയിരുന്നു. എന്നാല്‍ പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യയുടെ മൊഴി. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു

അതേസമയം ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിക്ക് ഹാജരാവാന്‍ പൊലീസ് നോട്ടീസ് നല്‍കും. നടിയെ ക്രമിച്ച കേസിൽ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുകയല്ലാതെ മറ്റ് പോംവഴികളില്ലാതായി. എന്നാൽ കേസിൽ ഇതുവരെയും പ്രതിചേർത്തിട്ടില്ലാത്തതിനാൽ നോട്ടീസ് ലഭിക്കാതെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന് അപ്പുണ്ണിയുടെ അഭിഭാഷകൻ പ്രതികരിച്ചിരുന്നു. ഇതോടെയാണ് നോട്ടീസ് ഇന്നു തന്നെ കൈമാറ്റാൻ പൊലീസ് തീരുമാനിച്ചത്.

അതേസമയം ദിലീപിന്‍റെ ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ റവന്യു വകുപ്പിന് പരാതി നൽകിയ കെ സി സന്തോഷിനെ അന്വേഷണ സംഘം വിളിച്ച് വരുത്തി മൊഴിയെടുത്തു.