LiveTV

Live

Kerala

ഏഷ്യയിലെ ഏറ്റവും മികച്ച പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്ന് വടക്കന്‍ കേരളം

ഏഷ്യയിലെ ഏറ്റവും മികച്ച പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്ന് വടക്കന്‍ കേരളം
Summary
ഏഷ്യയില്‍ സന്ദര്‍ശിക്കേണ്ട ഏറ്റവും മികച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കൂട്ടത്തില്‍ വടക്കന്‍ കേരളം മൂന്നാം സ്ഥാനത്താണ്.

കശ്മീര്‍ സഞ്ചാരികളുടെ സ്വര്‍ഗമാണെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. മലയാളത്തിന്റെ ഭൂപ്രകൃതി തന്നെയാണ് ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. സഞ്ചാരികളുടെ പ്രിയ നാടാണ് കേരളമെന്നത് ഒരു പുതിയ കാര്യമല്ലെങ്കിലും വീണ്ടും അതിനെ ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ലോകത്തിലെ മുന്‍ നിര ട്രാവല്‍ ഗൈഡായ 'ലോണ്‍ലി പ്ലാനറ്റി'ന്റെ റിപ്പോര്‍ട്ട്. ഏഷ്യയില്‍ സന്ദര്‍ശിക്കേണ്ട ഏറ്റവും മികച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനമാണ് അവര്‍ വടക്കന്‍ കേരളത്തിന് നല്‍കിയിരിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും മികച്ച പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്ന് വടക്കന്‍ കേരളം

കണ്ണൂര്‍, തോട്ടട, ബേക്കല്‍ എന്നിവിടങ്ങളാണ് വടക്കന്‍ കേരളത്തിലെ പ്രധാന സ്ഥലങ്ങള്‍. ഇവിടുത്തെ കടല്‍ വളരെ മോഹിപ്പിക്കുന്നതാണെന്നും കുറച്ച ബജറ്റിലുള്ള ഹോം സ്റ്റേകള്‍ മികച്ചതാണെന്നും ലോണ്‍ലി പ്ലാനറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ തന്നെ അധികം ശ്രദ്ധിക്കപ്പെടാതെ കിടന്ന വടക്കന്‍ കേരളത്തിലെ കായലുകളുടെ സൌന്ദര്യം വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണ്. ബീച്ചുകളും ജലാശയങ്ങളും മാത്രമല്ല,വയനാട്ടിലെ വന്യമൃഗ സംരക്ഷണം കേന്ദ്രങ്ങള്‍, കൊടുമുടികള്‍, തെയ്യവുമൊക്കെ ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഏഷ്യയിലെ ഏറ്റവും മികച്ച പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്ന് വടക്കന്‍ കേരളം

കേരളം സന്ദര്‍ശിച്ച ഒരു മില്യണ്‍ വിനോദസഞ്ചാരികളില്‍ ആറായിരം പേര്‍ മാത്രമാണ് വടക്കന്‍ കേരളം സന്ദര്‍ശിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് മലബാര്‍ ടൂറിസം വളര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്നും കണ്ണൂര്‍ വിമാനത്താവളം ഈ നീക്കത്തിന് വലിയ സഹായകമാകുമെന്നും ടൂറിസം ഡയറക്ടര്‍ പി.ബാലകൃഷ്ണന്‍ പറഞ്ഞു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ എട്ട് ഉള്‍നാടന്‍ ജലാശയങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന 'മലബാര്‍ ക്രൂസ്' വളരെ വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യയിലെ ഏറ്റവും മികച്ച പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്ന് വടക്കന്‍ കേരളം

അവധിക്കാലം ആഘോഷിക്കാന്‍ അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും പറക്കുന്നവര്‍ക്ക് ഒരു വഴികാട്ടി കൂടിയാണ് ലോണ്‍ലി പ്സാനറ്റിന്റെ റിപ്പോര്‍ട്ട്. കണ്‍മുന്നിലുള്ള സ്വര്‍ഗത്തെ കാണാതെ മറ്റൊരു കാഴ്ചയിലേക്ക് കണ്ണ് നട്ടിട്ട് കാര്യമെന്തെന്ന് റിപ്പോര്‍ട്ട് പറയാതെ പറയുന്നു.

(ചിത്രങ്ങള്‍ക്ക് കടപ്പാട്-ഗൂഗിള്‍)