LiveTV

Live

Kerala

മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം; ബജരംഗ്ദള്‍ പ്രവര്‍ത്തകനെതിരെ കേസ്

മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം; ബജരംഗ്ദള്‍ പ്രവര്‍ത്തകനെതിരെ കേസ്
Summary
അറസ്റ്റ് രേഖപ്പെടുത്തിയ സൂരജിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കും

മത സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിക്കെതിരെ കൊടുവള്ളി പോലീസ് കേസെടുത്തു. നരിക്കുനി കാരുകുളങ്ങര കണ്ണിപ്പൊയില്‍ സൂരജിനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ബജറംഗ്ദള്‍ പ്രവര്‍ത്തകനായ സൂരജ് മത സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ നിരന്തരം പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന പരാതിയിലാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ സൂരജിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.

മത സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് ഏതാനും പേര്‍ കൊടുവള്ളി പോലീസില്‍ നല്‍കിയ പരാതിയിലാണ് സൂരജിനെതിരെ കേസെടുത്തത്. ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുന്ന രീതിയില്‍ നിരന്തരം ഫേസ് ബുക്കില്‍ പോസ്റ്റുകള്‍ ഇടുന്ന സൂരജ് കഴിഞ്ഞ ദിവസം കഅബയുടെ മുകളില്‍ പന്നി കിടക്കുന്ന രീതിയിലുള്ള ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇതോടെയാണ് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ സൂരജാണ് ഇവ പോസ്റ്റ് ചെയ്തതെന്ന് വ്യക്തമാവുകയും ഇയാള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. പോലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം വിവാദ പോസ്റ്റ് ഫേസ് ബുക്ക് നീക്കംചെയ്തു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജാമ്യമില്ല വകുപ്പ് പ്രാകാരമാണ് സൂരജിനെതിരെ കേസ് എടുത്തത്. സജീവ ബജരംഗ്ദള്‍ പ്രവര്‍ത്തകനാണ് സൂരജ്