LiveTV

Live

Kerala

കോഴി വില തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴി വില തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
Summary
കോഴി വില തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഇനിമുതല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും ബി.സി.സിയും ചേര്‍ന്നാണ് കേരളത്തിലെ കോഴി വില തിരുമാനിക്കുകയെന്ന് ടി.നസ്റുദ്ദീന്‍ വ്യക്തമാക്കി

കോഴി വില തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഇനിമുതല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും ബി.സി.സിയും ചേര്‍ന്നാണ് കേരളത്തിലെ കോഴി വില തിരുമാനിക്കുകയെന്ന് ടി.നസ്റുദ്ദീന്‍ വ്യക്തമാക്കി. വില വര്‍ധിപ്പിച്ചതിന്‍റെ പേരില്‍ വ്യാപാരികള്‍ക്കെതിരെ നടപടിയെടുത്തല്‍ ശക്തമായി നേരിടാനാണ് വ്യപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. കോഴി വ്യാപാരികളുടെ സംഘടനയുമായി ധനമന്ത്രി ഉണ്ടാക്കിയ ധരണപ്രകാരം ജീവനുള്ള കോഴിക്ക് 87 രൂപയും കോഴി ഇറച്ചിക്ക് 158 രൂപയുമായിരുന്നു വില.

എന്നാല്‍ ഇന്ന് മുതല്‍ ജീവനുള്ള കോഴിയുടെ വില 115രൂപയും ഇറച്ചിക്ക് 170രൂപയുമായിരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു. ധനമന്ത്രിയുമായി ധാരണയിലെത്തിയാണ് പുതിയ പ്രഖ്യാപനമെന്നാണ് അവകാശവാദം. എന്നാല്‍ ധനമന്ത്രിയുടെ ഓഫീസ് ഇത് നിഷേധിച്ചു. എന്നാല്‍ കോഴി വില തങ്ങള്‍ നിശ്ചയിക്കുമെന്ന കടുത്ത നിലപാടിലാണ് വ്യപാരി വ്യവസായി ഏകോപന സമിതി. ഓരോ മാസവും വില പുതുക്കും.ഇത് കടകളില്‍ പ്രദര്‍ശിപ്പിക്കും.

വില വര്‍ധിപ്പിച്ചതിന്‍റെ പേരില്‍ നടപടി ഉണ്ടായാല്‍ അതിനെ ശക്തമായി നേരിടും. കോഴി വ്യാപാരികളുടെ സംഘടനകളെ തങ്ങള്‍ അംഗീകരിക്കുന്നില്ല. വ്യാപാരികളുടെ മുഴുവന്‍ ഉത്തരവാദിത്വവും തങ്ങള്‍ക്കാണെന്നും ടി.നസ്റുദ്ദീന്‍ പ്രതികരിച്ചു സര്‍ക്കാറുമായി ധാരണയായ വിലയില്‍ വില്‍പ്പന നടത്താന്‍ കോഴിക്കച്ചവടക്കാര്‍ തയ്യാറെടുക്കുന്നതിന് ഇടക്കാണ് വ്യാപാരി വ്യവസായ സമിതിയുടെ പുതിയ നീക്കം.