LiveTV

Live

Kerala

കോഴിക്കോട് കോഴിക്കടകള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

കോഴിക്കോട് കോഴിക്കടകള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
Summary
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോഴികടകളിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് അക്രമം.

സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായി അമിത വില ഈടാക്കിയ കോഴികടകള്‍ കോഴിക്കോട് മുക്കത്ത് അടിച്ചു തകര്‍ത്തു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോഴികടകളിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് അക്രമം. ഒരു കട പൂര്‍ണമായും അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ മറ്റ് കടകള്‍ ബലം പ്രയോഗിച്ച് അടപ്പിക്കുകയും ചെയ്തു. 158 രൂപയ്ക്ക് ഒരു കിലോ കോഴി ഇറച്ചി വില്‍ക്കാമെന്ന ധാരണ തെറ്റിച്ച് 180 രൂപയ്ക്കായിരുന്നു വില്‍പന. രാവിലെ കടകളില്‍ എത്തി വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഉച്ചയ്ക്ക് ശേഷം പ്രകടനമായി എത്തി പ്രവര്‍ത്തകര്‍ കടകള്‍ അടിച്ചു തകര്‍ത്തത്.