LiveTV

Live

Kerala

സുപ്രീംകോടതി വിധിക്ക് ശേഷം കോലഞ്ചേരി പള്ളിയില്‍ ആദ്യ കുർബാന

സുപ്രീംകോടതി വിധിക്ക് ശേഷം കോലഞ്ചേരി പള്ളിയില്‍ ആദ്യ കുർബാന
Summary
മലങ്കര സഭാ ഭരണഘടന പ്രകാരമാണ് പള്ളി ഭരിക്കേണ്ടതെന്ന സുപ്രീം കോടതിയുടെ വിധിക്ക് ശേഷമുള്ള ആദ്യ കുർബാന കോലഞ്ചേരിയിൽ നടന്നു.

കോലഞ്ചേരി പള്ളി തർക്കത്തിൽ മലങ്കര സഭാ ഭരണഘടന പ്രകാരമാണ് പള്ളി ഭരിക്കേണ്ടതെന്ന സുപ്രീം കോടതിയുടെ വിധിക്ക് ശേഷമുള്ള ആദ്യ കുർബാന കോലഞ്ചേരിയിൽ നടന്നു. പരമോന്നത നീതി പീഠത്തിന്‍റെ വിധി ദൈവനിശ്ചയമാണെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പറഞ്ഞു.

ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയാണ് കോലഞ്ചേരി പള്ളിയിൽ കുർബാനക്ക് മുഖ്യ കാർമികത്വം വഹിച്ചത്. പൊലീസ് സുരക്ഷയിലായിരുന്നു കുർബാന നടത്തിയത്. ആരോടും വൈരാഗ്യം ഇല്ലെന്നും സുപ്രീം കോടതി ഉത്തരവ് എല്ലാ സഭകൾക്കും ബാധകമാണെന്നും ബാവ പറഞ്ഞു.

യാക്കോബായ സഭ പള്ളിയുടെ ചാപ്പലിൽ കുർബാന നടത്തി. പള്ളി ഭരിക്കേണ്ടത് 1934ലെ ഭരണ ഘടന പ്രകാരമാണെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. 1913ലെ ഉടമ്പടി അംഗീകരിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു.