LiveTV

Live

Kerala

സോഷ്യല്‍മീഡിയ വഴി വ്യാജ പ്രചാരണം; പരാതിയുമായി യുവാവ് രംഗത്ത്

സോഷ്യല്‍മീഡിയ വഴി വ്യാജ പ്രചാരണം;  പരാതിയുമായി യുവാവ് രംഗത്ത്
Summary
2009 ജൂലൈയില്‍ ഒരു സായാഹ്ന പത്രത്തില്‍പ്രസിദ്ധീകരിച്ച തെറ്റായ വാര്‍ത്ത ഉപയോഗിച്ച് തനിക്കെതിരെ സോഷ്യല്‍മീഡിയ വഴി അപവാദ പ്രചരണം നടത്തുന്നുവെന്നാണ് കാണിച്ചാണ് ചെറുകുന്ന് സ്വദേശിയായ സുഭാഷ് പരാതിയുമായി രംഗത്തെത്തിയത്

സോഷ്യല്‍മീഡിയ വഴി വ്യക്തിഹത്യ നടത്തുന്നതായി യുവാവിന്റെ പരാതി. ബന്ധുവായ യുവതിയുടെ ചിത്രം ഉപയോഗിച്ച് സോഷ്യല്‍മീഡിയവഴി അപവാദ പ്രചരണം നടത്തുന്നുവെന്ന് കാണിച്ച് കണ്ണൂര്‍ചെറുകുന്നിലെ സുഭാഷാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

2009 ജൂലൈയില്‍ ഒരു സായാഹ്ന പത്രത്തില്‍പ്രസിദ്ധീകരിച്ച തെറ്റായ വാര്‍ത്ത ഉപയോഗിച്ച് തനിക്കെതിരെ സോഷ്യല്‍മീഡിയ വഴി അപവാദ പ്രചരണം നടത്തുന്നുവെന്നാണ് കാണിച്ചാണ് ചെറുകുന്ന് സ്വദേശിയായ സുഭാഷ് പരാതിയുമായി രംഗത്തെത്തിയത്. ബന്ധുവായ യുവതിക്കൊപ്പം സുഭാഷ് നാടുവിട്ടെന്നായിരുന്നു പ്രചാരണം. സുഭാഷിന്‍റെയും യുവതിയുടെയും ചിത്രമടക്കമാണ് സോഷ്യല്‍മീഡിയാ വഴി പ്രചാരണം നടന്നത്. തുടര്‍ന്ന് തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണത്തിനെതിരെ സുഭാഷ് ഫെയ്സ് ബുക്കിലൂടെ മറുപടി നല്‍കി. തുടര്‍ന്ന് ഫെയ്സ് ബുക്കില്‍പ്രസിദ്ധീകരിച്ച ഭാര്യയുടെ ചിത്രവും ചിലര്‍ദുരുപയോഗം ചെയ്തു.

വ്യാജ പ്രചാരണത്തിനെതിരെ സുഭാഷ് കണ്ണൂര്‍ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സുബാഷിന്‍റെ ഭാര്യ സംസ്ഥാന വനിതാ കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.