LiveTV

Live

Kerala

ഇന്നും അയിത്തം നിലനില്‍ക്കുന്നുണ്ടെന്ന് പട്ടികജാതി കമ്മീഷന്‍ അധ്യക്ഷന്‍

ഇന്നും അയിത്തം നിലനില്‍ക്കുന്നുണ്ടെന്ന് പട്ടികജാതി കമ്മീഷന്‍ അധ്യക്ഷന്‍
Summary
സിറ്റിങിന് വേദിയൊരുക്കിയത് കോളനിയിലെ മേല്‍ജാതിക്കാര്‍ താമസിക്കുന്ന ഭാഗത്താണ്.

അയിത്തം നിരോധിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒളിഞ്ഞും തെളിഞ്ഞും ഇന്നുമത് നിലനില്‍ക്കുന്നുണ്ടെന്ന് പട്ടികജാതി കമ്മീഷന്‍ അധ്യക്ഷന്‍ പിഎന്‍ വിജയകുമാര്‍. ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ജാതീയ വിവേചനം സംബന്ധിച്ച സിറ്റിങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഗോവിന്ദാപുരം കോളിനിയെ ജാതീയ വിവേചനം സംബന്ധിച്ച് മുപ്പതിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.‌

സിറ്റിങ് സംബന്ധിച്ച അറിയിപ്പ് ജില്ലാ ഭരണകൂടത്തിന് നല്‍കിയിരുന്നു. സിറ്റിങിന് വേദിയൊരുക്കിയത് കോളനിയിലെ മേല്‍ജാതിക്കാര്‍ താമസിക്കുന്ന ഭാഗത്താണ്. എന്നാല്‍, കോളനിയിലെത്തിയ കമ്മീഷന്‍ അവിടെ കയറാതെ ചക്ലിയര്‍ താമസിക്കുന്ന ഭാഗത്തേക്കാണ് പോയത്. മേല്‍ജാതിക്കാരുടെ കോളനിയില്‍ കാത്തു നിന്ന് ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയുമുള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ കമ്മീഷനെ അനുഗമിച്ചു. അവിടെ വെച്ച് ഓരോ പരാതിയെ കുറിച്ചും വിശദമായി കമ്മീഷന്‍ ചോദിച്ചറിഞ്ഞു. പരാതികളും തെളിവുകളും പരിശോധിച്ചതില്‍ ജാതീയവിവേചനം സംബന്ധിച്ച് കമ്മീഷന്‍ കൃത്യമായ നിഗമനത്തിലെത്തിയിട്ടുണ്ടെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞു. കമ്മീഷനംഗങ്ങളായ ഏഴുകോണ്‍ നാരായണന്‍, അഡ്വ. കെകെ മനോജ് എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.